1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

സൗദി അറേബ്യയില്‍ നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടെ കഴിഞ്ഞ മാസം മാത്രം പിടിയിലായത് 136 തീവ്രവാദികള്‍. ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് ഇത്രയധികം തീവ്രവാദികള്‍ വലയിലായതായി അറിയിച്ചത്. സൗദി സുരക്ഷാ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ള 136 പേരില്‍ 71 പേര്‍ സ്വദേശികളും 52 പേര്‍ യെമനികളുമാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണത്തിലുള്ളത്.

തീവ്രവാദകുറ്റം ചുമത്തപ്പെട്ട് പത്ത് ഇന്ത്യക്കാര്‍ സൗദി ജയിലുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭ്യമല്ല.

കഴിഞ്ഞ ആറു മാസത്തിനിടെ എമിറേറ്റ്‌സില്‍ തീവ്രവാദ കേസുകകളില്‍ പിടിയിലായത് 811 പേരാണ്. 25 രാജ്യങ്ങളില്‍നിന്നുള്ള അംഗങ്ങളാണിവര്‍. അമേരിക്കകാരനും, ഫ്രഞ്ച്കാരനും, കാനഡക്കാരനും ഇതിലുണ്ടെന്ന് സൗദി ഗസറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

634 പേര്‍ സൗദി സ്വദേശികളാണ്. 73 യമനികള്‍, 51 സിറിയക്കാര്‍, 17 പാകിസ്താനികള്‍, 15 ഈജിപ്തുകാര്‍, എട്ട് പലസ്തീന്‍കാര്‍, തിരിച്ചറിയാത്ത എട്ടു പേര്‍, ആറു സുഡാന്‍കാര്‍, ആറു ജോര്‍ദ്ദാന്‍കാര്‍, അഞ്ച് ഇന്ത്യക്കാര്‍, നാല് ബംഗ്ലാദേശികള്‍, മൂന്ന് ചാഡിയന്‍സ്, രണ്ട് ഇറാഖുകാര്‍, രണ്ട് എത്യോപക്കാര്‍, രണ്ട് മലയക്കാര്‍, ഒരു കാനഡക്കാരന്‍, ലിബിയക്കാരന്‍, മലേഷ്യക്കാരന്‍, ഫിലിപ്പിനോകാരന്‍, അമേരിക്കക്കാരന്‍, ഫ്രഞ്ചുകാരന്‍, ബഹ്‌റൈന്‍കാരന്‍, കുവൈത്തി, ലെബനീസുകാരന്‍ എന്നിവരെയാണ് സൗദി തീവ്രവാദകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ തീവ്രവാദവുമായി ബന്ധപ്പെട്ട് 42 രാജ്യങ്ങളില്‍നിന്നായിട്ടുള്ള 3,692 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സൗദിയില്‍ നടന്ന അഞ്ച് തീവ്രവാദി ഓപ്പറേഷനുകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പങ്കെടുത്തിട്ടുണ്ടെന്നും സൗദിയില്‍നിന്നും വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 110 പേരെ ഐസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.