1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലെ രാത്രി യാത്രാ വിലക്ക്​ ശനിയാഴ്​ച പിൻ‌വലിക്കും; പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്
ഒമാനിലെ രാത്രി യാത്രാ വിലക്ക്​ ശനിയാഴ്​ച പിൻ‌വലിക്കും; പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്
സ്വന്തം ലേഖകൻ: ഒമാനിലെ രാത്രി സഞ്ചാര വിലക്ക് നീക്കുന്നു. ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ വിലക്ക് അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം …
“അവരും ദൈവത്തിന്റെ മക്കള്‍,” സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; സഭാ ചരിത്രത്തിൽ നിർണായകം
“അവരും ദൈവത്തിന്റെ മക്കള്‍,” സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; സഭാ ചരിത്രത്തിൽ നിർണായകം
സ്വന്തം ലേഖകൻ: സ്വവര്‍ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. എല്‍.ജി.ബി.ടി. വിഭാഗത്തിന് …
കൊവിഡ് കനത്ത ആഘാതമെന്ന് മെർക്കൽ; അയര്‍ലന്‍ഡ് ലോക്ക്ഡൗണിലേക്ക്
കൊവിഡ് കനത്ത ആഘാതമെന്ന് മെർക്കൽ; അയര്‍ലന്‍ഡ് ലോക്ക്ഡൗണിലേക്ക്
സ്വന്തം ലേഖകൻ: ജോലികള്‍ നഷ്ടപ്പെടുന്നതും ഭാഷാ പഠന ക്ളാസുകള്‍ റദ്ദാക്കപ്പെടുന്നതും കാരണം കോവിഡ് 19 വിദേശ കുടിയേറ്റക്കാര്‍ക്ക് കടുത്ത ആഘാതമാണു വരുത്തി വയ്ക്കുന്നതെന്നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ആനുപാതികമല്ലാത്ത രീതിയില്‍ കടുത്ത ആഘാതമാണ് കൊറോണ വൈറസ് കാരണം കുടിയേറ്റക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് എന്ന ഒഇസിഡി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്പില്‍ വൈറസിന്റെ …
ബ്രിട്ടനിൽ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍; 200 പൗണ്ട് പിഴയും 6 പോയിന്റ് വരെ പെനാല്‍റ്റിയും
ബ്രിട്ടനിൽ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍; 200 പൗണ്ട് പിഴയും 6 പോയിന്റ് വരെ പെനാല്‍റ്റിയും
സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം കൂടുതല്‍ കര്‍ക്കശ നിബന്ധനകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി. ഫോണ്‍ ചെയ്യുന്നതിനും സന്ദേശം അയക്കുന്നതിനും മാത്രമായിരുന്നു ഇതുവരെ നിയന്ത്രണം. ഇനി മുതല്‍ ഏതു വിധേന ഫോണ്‍ ഉപയോഗിച്ചാലും 200 പൗണ്ട് പിഴയും 6 പോയിന്റ് വരെ പെനാല്‍റ്റിയും …
പാകിസ്താൻ ആഭ്യന്തര യുദ്ധത്തിന്റെ വക്കിൽ? സിന്ധിൽ പോലീസ് മേധാവിയെ സൈന്യം തട്ടിക്കൊണ്ടു പോയി
പാകിസ്താൻ ആഭ്യന്തര യുദ്ധത്തിന്റെ വക്കിൽ? സിന്ധിൽ പോലീസ് മേധാവിയെ സൈന്യം തട്ടിക്കൊണ്ടു പോയി
സ്വന്തം ലേഖകൻ: പാകിസ്താനില്‍ ആഭ്യന്തര യുദ്ധമെന്ന അഭ്യൂഹം നിലനില്‍ക്കെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്‌ഫോടനം. കറാച്ചിയിലെ ഗുല്‍ഷന് ഇ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ ഇന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ …
“മലബാർ എക്സർസൈസ്” നാവിക അഭ്യാസത്തിലേക്ക് ഓസ്ട്രേലിയ; ഇന്ത്യൻ നീക്കം തന്ത്രപരമെന്ന് യുഎസ്
“മലബാർ എക്സർസൈസ്” നാവിക അഭ്യാസത്തിലേക്ക് ഓസ്ട്രേലിയ; ഇന്ത്യൻ നീക്കം തന്ത്രപരമെന്ന് യുഎസ്
സ്വന്തം ലേഖകൻ: വാ​ർ​ഷി​ക നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​മായ മ​ല​ബാ​ർ എ​ക്​​സ​ർ​സൈ​സിനെ സ്വാഗതം ചെയ്ത് അമേരിക്കൻ സെനറ്റർമാർ. സൈനികവും സാമ്പത്തികവുമായ ചൈനീസ് നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ സ്വയം ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിങ് സദ്ദുവിന് അയച്ച കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടി. നാവികാഭ്യാസ പ്രകടനത്തിൽ പ​ങ്കു​ചേ​രാൻ ആ​സ്​​ട്രേ​ലി​യ​യെ ക്ഷണിച്ച ഇന്ത്യൻ നടപടിയെയും സെനറ്റർമാർ പിന്തുണച്ചു. കൊവിഡ് മഹാമാരിയെ …
അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിശ കീഴടങ്ങിയെന്ന് താലിബാന്‍
അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിശ കീഴടങ്ങിയെന്ന് താലിബാന്‍
സ്വന്തം ലേഖകൻ: അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധത്തിലെ ഏക വനിതായോദ്ധാവായിരുന്ന കമാന്‍ഡര്‍ കാഫ്തര്‍(ബീബി ആയിശ) താലിബാന് കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ബഗ്ലാന്‍ താഴ്‌വരയിലെ തിരിച്ചിലിനിടെ ബീബി ആയിശയെ കസ്റ്റഡിയിലെടുത്തതായി താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താലിബാന്‍ വാദം കമാന്‍ഡര്‍ കാഫ്റ്റര്‍ ടെലിഫോണിലൂടെ നിഷേധിച്ചതായി ജര്‍മാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താലിബാന്‍ …
ഒമാനിൽ രാത്രി സഞ്ചാര വിലക്ക്​ നീട്ടുന്ന കാര്യം സുപ്രീം കമ്മിറ്റിയുടെ പരിഗണനയിൽ
ഒമാനിൽ രാത്രി സഞ്ചാര വിലക്ക്​ നീട്ടുന്ന കാര്യം സുപ്രീം കമ്മിറ്റിയുടെ പരിഗണനയിൽ
സ്വന്തം ലേഖകൻ: രാത്രി യാത്രാവിലക്ക്​ നീട്ടണമോ അതോ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ സുപ്രീം കമ്മിറ്റി തീരുമാനമെടുക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. സുപ്രീം കമ്മിറ്റിയിലെ വിലയിരുത്തലിന്​ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന്​ ബി.ബി.സി അറബിക്ക്​ റേഡിയോക്ക്​ അനുവദിച്ച അഭിമുഖത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത്​ വർധിച്ചുവരുന്ന കോവിഡ്​ കേസുകൾ ആരോഗ്യ …
കുവൈത്ത് ജനസംഖ്യ സന്തുലന കരടു നിയമം: സർക്കാരിന്റെ പരിഗണനക്ക്​ വിട്ട് പാർലമെന്റ്
കുവൈത്ത് ജനസംഖ്യ സന്തുലന കരടു നിയമം: സർക്കാരിന്റെ പരിഗണനക്ക്​ വിട്ട് പാർലമെന്റ്
സ്വന്തം ലേഖകൻ: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത്​ പാർലമെൻറ്​ അംഗീകരിച്ചു. ഇനി സർക്കാർ അംഗീകരിച്ച്​ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. അതേസമയം, കരടുനിയമത്തിലെ ചില വ്യവസ്ഥകളിൽ സർക്കാറിന്​ എതിർപ്പുള്ളതായി റിപ്പോർട്ടുണ്ട്​. നിശ്ചിത കാലാവധിക്കകം ജനസംഖ്യ സന്തുലനം സാധ്യമാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സർക്കാറിന്​ മേൽ നിക്ഷിപ്​തമാക്കണമെന്ന വ്യവസ്ഥയോടാണ്​ പ്രധാന എതിർപ്പ്​. കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ്​ …
വെയിത്സിൽ വെള്ളിയാഴ്ച മുതൽ നവം. 9 വരെ “ഫയർ ബ്രേക്ക്” ലോക്ക്ഡൌൺ;
വെയിത്സിൽ വെള്ളിയാഴ്ച മുതൽ നവം. 9 വരെ “ഫയർ ബ്രേക്ക്” ലോക്ക്ഡൌൺ;
സ്വന്തം ലേഖകൻ: വെയ്ൽസിൽ വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതൽ സമ്പൂർണ്ണ ലോക്കഡൗൺ. പുതിയ ലോക്ക്ഡൗൺ മാർച്ചിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് വെയിൽസിനെ തിരികെ കൊണ്ടുപോകും, ​​മിക്ക ബിസിനസ്സുകളും അടച്ചിടുകയും ആളുകൾ വീട്ടിൽ തന്നെ തുടർന്ന് ജോലി ചെയ്യാനും വെൽഷ് പ്രഥമ മന്ത്രി ശ്രീ മാർക്ക് ഡ്രേക്ക്ഫോർഡ് ആഹ്വാനം ചെയ്തു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ …