ബോളിവുഡ് ആറ്റുനോറ്റു കാത്തിരിക്കുന്ന കല്യാണമാണ് സെയ്ഫ് അലി ഖാന്റെയും കരീനകപൂറിന്റെയും. ഗണപതിക്കല്യാണം പോലെ നീണ്ടുപോയ ഇവരുടെ മംഗല്യം എന്തായാലും എന്തായാലും ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒക്ടോബര്‍ 16ന് ഇവരുടെ താരവിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ ബി ടൗണില്‍ നിന്നും ലഭിയ്ക്കുന്ന സൂചന. അതല്ല ഒരു ദിവസത്തേക്ക് മാറ്റിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. സെയ്ഫിന്റെ അമ്മ ഷര്‍മിള …
ഖത്തര്‍: മലയാളിക്ക് ഖത്തറില്‍ അഞ്ചര കോടിയുടെ ഭാഗ്യം. ഖത്തറില്‍ ജോലി ചെയ്യുന്ന സതീഷ് ബാബുവിനെയാണ് ഖത്തറില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. ഖത്തര്‍ ഡ്യൂട്ടിഫ്രീ ഡോളര്‍ മില്യനയര്‍ നറുക്കെടുപ്പിലാണ് പത്തു ലക്ഷം യുഎസ് ഡോളര്‍ (5.5 കോടി രൂപ) സതീഷ് ബാബുവിന് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം കയറാന്‍ എത്തിയപ്പോഴാണ് സതീഷ് …
സ്വപ്‌നസഞ്ചാരിയ്ക്ക് ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്നു. ജയറാം നായകനായ തിരുവമ്പാടി തമ്പാന് തിരക്കഥയൊരുക്കിയ എസ് സുരേഷ് ബാബു തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്. നാളെ കയ്യില്‍ വരാനിരിക്കുന്ന പണം സ്വപ്‌നം കണ്ട് ഇന്നേ ധാരാളിയായി ജീവിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ സ്വപ്‌നസഞ്ചാരിയ്ക്ക് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. നായികയായ സംവൃതയ്ക്കും ചിത്രത്തില്‍ തിളങ്ങാനായി. എന്നാല്‍ …
പ്രശസ്ത മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ നവംബര്‍ രണ്ടിന് നോര്‍ത്താംപ്ടണിലെ സ്പിന്നി തീയേറ്ററില്‍ നടക്കും. വിദേശത്തും സ്വദേശത്തുമായി അവതരിപ്പിച്ച് വിജയിച്ച പന്ത്രണ്ട് സ്‌പെഷ്യല്‍ ഇനങ്ങളും മറ്റ് മാജിക്കുകളും കൂട്ടിച്ചേര്‍ത്താണ് മജീഷ്യന്‍ സാമ്രാജ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ മാജിക് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലായിരിക്കും അവതരണം. മിറ്‌സ്‌കോപ്പിക്ക് ലൈറ്റ് എഫക്ടും ഡ്രാമാസ്‌കോപിക് സ്റ്റേജ് സെറ്റിംഗുമായി …
വാട്ടര്‍ഫോര്‍ഡ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഊഞ്ഞാല്‍’ സെപ്റ്റംബര്‍ 15ന് നടക്കും. ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ പത്ത് മണി മുതലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്ക് പുറമേ ലണ്ടന്‍ പ്രാലേ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. …
ആഗോള നീണ്ടൂര്‍ സമ്മേളനം ഈ മാസം 15,16 തീയതികളില്‍ ബര്‍മ്മിംഗ്ഹാമില്‍ നടക്കും. ലോകത്തിന്റെ ഏതു കോണിലുമുളള നീണ്ടുരുകാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുളള പ്രമുഖരായ നീണ്ടൂരുകാര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ ആതിഥേയരായ യുകെയിലേയും അയല്‍ലന്റിലേയും മുഴുവന്‍ നീണ്ടൂരുകാരും സമ്മേളനത്തില്‍ സംഗമിക്കും. ആഗോള സമ്മേളനത്തില്‍ …
20 കൊല്ലത്തി ലൊരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന പ്രസ്റ്റണിലെ പ്രസ്റ്റണ്‍ ഗില്‍ഡ് ഉത്സവം ഇത്തവണ മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാ ത്രയിലാണ് പ്രസ്റ്റണിലെ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പങ്കെടുത്തത്. പരമ്പരാഗത വേഷമണിഞ്ഞ ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം കാണികളെ ആവേശം കൊളളിക്കാന്‍ മാവേലിയും ഉണ്ടായിരുന്നു. …
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെ മകള്‍ക്കോ പേര മകള്‍ക്കോ ഭാവിയില്‍ സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍. ഗര്‍ഭകാലത്തെ അനാരോഗ്യകരമായ ഭക്ഷണശൈലി പിറക്കാനിരിക്കുന്ന കുഞ്ഞിന്റേയും ഭാവി തലമുറയുടേയും കോശങ്ങളില്‍ സ്ഥിരമായ വ്യതിയാനം വരുത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ എ്ട്ടില്‍ ഒരു സ്ത്രീയ്ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സി്റ്റിയിലെ …
ലണ്ടന്‍:പകര്‍പ്പവകാശനിയമം ലംഘിച്ച് വെബ്‌സൈറ്റുകളില്‍ മലയാള സിനിമ അപ് ലോഡ് ചെയ്യുന്നതിനു ചുക്കാന്‍ പിടിച്ച യുകെയില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി പ്രേംകുമാര്‍ തല്‍ക്കാലത്തേക്കു പണി നിര്‍ത്തി.
നോര്‍ത്താംപ്ടണ്‍: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഭാഗ്യവതിയായ പരിശുദ്ധ മാതാവിന്റെ ജനനപെരുനാളും, ഇടവക വാര്‍ഷികവും സെപ്തംബര്‍ മാസം 14, 15 വെള്ളി, ശനി തീയതികളില്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും വി. നോമ്പോടും, നേര്‍ച്ച കാഴ്ചകളോടും കൂടി വന്ന് സംബന്ധിച്ച് പരി. ദൈവമാതാവിന്റെ ദിവ്യമദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നത് അനുഗ്രഹപ്രദമായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് …