ചെന്നൈ: അര്‍ബുദ രോഗത്തോട് പൊരുതിജയിച്ച് ജീവിതത്തിലേക്കും കളിക്കളത്തിലും തിരിച്ചുവന്ന ശേഷം ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയെന്ന് യുവരാജ് സിങ് പറഞ്ഞു. ‘വീണ്ടും ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനായിരുന്നു. ഇന്ത്യയുടെ ബൌളീങ് തുടങ്ങുമ്പോള്‍ ഫീല്‍ഡില്‍ നില്‍ക്കുകയായിരുന്ന എന്റെ മിഴികള്‍ നിറഞ്ഞിരുന്നു. എന്റെ ഭാഗ്യത്തിന് അത് ക്യാമറ കണ്ണുകള്‍ കണ്ടില്ല’ മത്സരത്തിന് ശേഷം യുവരാജ് …
കേരളത്തിന്റെ സമഗ്രവികസനം ഉറപ്പാക്കി കൊച്ചിയില്‍ തുടരുന്ന എമേര്‍ജിംഗ് കേരളയെക്കുറിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ.ബാബു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഏവരും സമ്മതിക്കുന്നു. പരിപാടിയെ ഒരു പെണ്ണുകാണല്‍ ചടങ്ങായി ......
യൂറോപ്പിലെ പാശ്ചാത്യ നൃത്തകലകളെ മാറ്റിവച്ച് ഭാരതീയ കലകളെ സ്‌നേഹിക്കാന്‍ എത്തിയ പ്രശസ്ത നര്‍ത്തകി ...
കുറ്റവാളികള്‍ ഏറെയും യൂറോപ്പുകാര്‍. കുടിയേറ്റക്കാര്‍ക്കിടയില്‍ കുറ്റവാളികള്‍ പെരുകുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പിടിയിലാകുന്ന കുറ്റവാളികളിലേറേയും യൂറോപ്പുകാര്‍ തന്നെ. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും. ബ്രിട്ടനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടാന്‍ കാരണം വര്‍ദ്ധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണമാണന്ന് വാദവുമായി പോലീസും രംഗത്തെത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശവസംസ്‌കാരത്തിനുളള ചെലവിലുണ്ടായ വര്‍ദ്ധനവ് ആറ് ശതമാനം.
ഹാംപ്‌ഷെയറിലെ വെയ്റ്റ്‌റോസ് സൂപ്പര്‍മാര്‍്ക്കറ്റില്‍ നിന്ന് വാങ്ങിയ സലാഡില്‍ ജീവനുളള തവള. ഹാംപ്‌ഷെയറിലെ താമസക്കാരിയായ ക്രിസ്റ്റീനയും മകളും വാങ്ങിയ സലാഡിലാണ് ജീവനുളള തവളയെ കണ്ടെത്തിയത്.
ലാഭക്കൊതിയന്‍മാരായ എണ്ണ കമ്പനികളാണ് എണ്ണ വില ഉയരാന്‍ കാരണമെന്ന് റീട്ടെയ്‌ലര്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടനിലെ ഒരു റീട്ടെയ്‌ലറാണ് ലാഭത്തിന് വേണ്ടി എണ്ണക്കമ്പനികള്‍ ദിവസേന കണക്കില്‍ കൃത്രിമം കാട്ടുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം കൊച്ചിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. കേരളം സമ്പത്തിക ശക്തിയായി വളരുന്നതിന് ഈ സംഗമം തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കബോട്ടാഷ് നിയമത്തിന് ഇളവ് നല്‍കിയത് വല്ലാര്‍പ്പാടത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് ഐ ഐ ടി …
വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത കാര്‍ട്ടൂണിസ്‌റ്റ് അസീം ത്രിവേദി ജയില്‍ മോചിതനായി. ചൊവ്വാഴ്‌ച തന്നെ അസീം ത്രിവേദിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബാന്ദ്ര കോടതി രണ്ടാഴ്‌ചത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയായിരുന്നു അസീമിന് വിധിച്ചിരുന്നത്. ജാമ്യാപേക്ഷ നല്‍കില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അഭിഭാഷകന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി 5,000 …
പഴയ കൊലപാതകങ്ങള്‍ തുറന്നു പറഞ്ഞ സിപിഎം ഇടുക്കി മുന്‍ജില്ലാസെക്രട്ടറി എംഎം മണി ശുദ്ധമനസ്‌കനാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. തനിക്ക് മണിയോട് സ്‌നേഹമാണുള്ളതെന്നും ജോര്‍ജ് പറഞ്ഞു. എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്. ഇടുക്കിയില്‍ പട്ടയം കാത്തുകഴിയുന്നവതില്‍ മുപ്പത്തിമൂന്ന് ശതമാനവും സാധാരണക്കാരായ ഈഴവരാണ്. അവരുടെ ജീവിതം …