മുംബയ്:മുംബൈയില്‍ ഇന്ത്യാക്കാരെ നിര്‍ദയം വെടിവച്ചിട്ടില്ല പാക് ഭീകരന്‍ അജ്മല്‍ കസബ് ജയിലില്‍ കരാട്ടെ പരിശീലനത്തില്‍. ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇതിനായി കസബ് ചെലവഴിക്കുന്നു.
മലയാളിയായതിനാലാണ് തനിക്ക് ഒടുക്കത്തെ ബുദ്ധിലഭിച്ചതെന്ന് ബോളിവുഡിലെ പുതിയ രോമാഞ്ചം പ്രീയങ്ക ചോപ്ര. ന്റെ മുത്തശ്ശി കോട്ടയത്തുകാരിയാണെന്നാണ് പ്രിയങ്ക പ്രമുഖ ഇംഗ്‌ളീഷ് പത്രത്തോട് വെളിപ്പെടുത്തിയത്.
ലാവ്‌ലിന്‍ കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ക്രൈം നന്ദകുമാര്‍, ഇ എം എസ് സാംസ്‌കാരിക വേദി, അഡ്വ.നാഗരാജ് എന്നിവര്‍ നല്‍കിയ തുടരന്വേഷണ ഹര്‍ജിയില്‍ കോടതി അന്തിമവാദം കേള്‍ക്കും. അതേസമയം ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും ചില പ്രത്യേക താല്‍പര്യങ്ങള്‍ മൂലമാണ് ഇവര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രത്യേക …
മൂന്നുദിവസം നീണ്ട എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമം ഇന്ന് സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10.30 മുതല്‍ നടക്കുന്ന പ്ലീനറി സെഷനില്‍ കേന്ദ്രമന്ത്രി ജി കെ വാസന്‍ പങ്കെടുക്കും. 10.30 മുതല്‍ 12.30 വരെ ‘സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും സാധ്യതകളും’ എന്ന …
ലോകപ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, മെസേജ് മിഷന്‍ ഡയറക്ടറും, പ്രശസ്ത സംഗീത സംവിധായകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റബര്‍ 21, 22, 23 തീയതികളില്‍ ഡോവ്റ്റണ്‍ ഹോളിഫാമിലി ചര്‍ച്ചില്‍ നടത്തും.
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് സിംഹളര്‍ സ്വന്തമാക്കിയത്. അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ദില്‍ഷനും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയുമാണ് ലങ്കക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. സ്കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റിന് 132. ശ്രീലങ്ക 15.4 ഓവറില്‍ …
ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താല്‍ എല്‍ഡിഎഫ് ആഹ്വാനം.ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വമാണ് തീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കേരളത്തിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ശനിയാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താലാണ് പ്രഖ്യാപിച്ചത്. വിലവര്‍ധനവ് മനപ്പൂര്‍വം അടിച്ചേല്‍പ്പിച്ചതാണ്. പാചകവാതകത്തിന്റെ നിയന്ത്രണം വരുമ്പോള്‍ ഒരു ബദല്‍ സംവിധാനം സാധാരണക്കാരന് മുന്നിലില്ല. അതുകൊണ്ട് ജനങ്ങള്‍ പ്രതികരിക്കണം-വൈക്കം വിശ്വം ആവശ്യപ്പെട്ടു. …
ആറന്മുള വിമാനത്താവളത്തിന് ഉപാധികളോടെ പാരിസ്ഥിതിക അനുമതി ലഭിച്ചു. വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണ് അനുമതി നല്‍കിയത്. പത്തുവര്‍ഷത്തിലേറെയായി പാടത്ത് കൃഷി നടന്നിട്ടില്ലെന്ന് വിലയിരുത്തിയ മന്ത്രാലയം അതിനാല്‍ നികത്തുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. റണ്‍വേ, ടാക്സി ബേ, ചരക്കു കയറ്റാനുള്ള ഭാഗം എന്നിവക്കാവശ്യമായ സ്ഥലങ്ങളില്‍ മാത്രമേ …
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തറക്കല്ലിട്ടു. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വന്‍കിട നഗരമായി കൊച്ചിക്ക് ഉയരാനാകും. രാജ്യത്തെ 19 നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പിലാക്കും. 12 ഇടങ്ങളില്‍ വിശദമായി പദ്ധതി രേഖ തയ്യാറായതായും പ്രധാനമന്ത്രി …
വിവാദത്തിലായ കോവളം കൊട്ടാരം സര്‍ക്കാറിനു വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള. പകരം കൊട്ടാരത്തിനു ചുറ്റുമുള്ള സ്ഥലം പാട്ടത്തിനു നല്‍കണമെന്നാണ് ആര്‍. പി. ഗ്രൂപ്പ് ആവശ്യപ്പെടുന്നതെന്ന് എമര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന് എത്തിയ രവി പിള്ള അറിയിച്ചു. കോവളം കൊട്ടാരം സ്മാരകമാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. കൊട്ടാരം വിട്ടുകൊടുക്കാമെന്ന് സര്‍ക്കാറിനെ …