1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

ഡോ. സന്തോഷ് ടി ജോണ്‍

മെല്‍ബണ്‍: ലോകപ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, മെസേജ് മിഷന്‍ ഡയറക്ടറും, പ്രശസ്ത സംഗീത സംവിധായകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റബര്‍ 21, 22, 23 തീയതികളില്‍ ഡോവ്റ്റണ്‍ ഹോളിഫാമിലി ചര്‍ച്ചില്‍ (Holy Family Church, 100 Power Road, Doveton) നടത്തും.

ടാസ്മാനിയ, ഓക്പാര്‍ക്, അര്‍ഡീര്‍, ഫ്രാങ്ക്സ്റ്റണ്‍, വാഗാവാഗാ, ഗോള്‍ഡ്‌കോസ്റ്റ് എന്നീ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷമാണ് ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഡോവ്റ്റണില്‍ എത്തുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തിലാണ് മിഷന്‍ സെന്ററുകളിലെല്ലാം ധ്യാനം ക്രമീകരിച്ചത്. ബ്രദര്‍ ജിജിമോന്‍ ജോസഫ് കുഴിവേലില്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

“കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ആഴമേറിയ ജീവിത പാഠങ്ങളും, അനുഭവങ്ങളും, അറിവുകളും, തിരുവചന സത്യങ്ങളും നല്‍കുന്ന, കുടുംബ സമാധാനത്തിനും സന്തോഷത്തിനും ഏറെ ബോധ്യങ്ങള്‍ നല്‍കുന്ന ഈ കുടുംബ വിശുദ്ധീകരണ ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും, മറ്റ് ക്രിസ്തീയ വിശ്വാസികളും പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും, ദൈവിക സമാധാനവും, തലമുറകള്‍ അനുഗ്രഹീതമാകാന്‍ ആവശ്യമായ അറിവും ദൈവകൃപയുടെ ആഴവും അറിയണമെന്ന്” സീറോ മലബാര്‍ മെല്‍ബണ്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

സെപ്റ്റബര്‍ 21-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ 11.30 വരെയും, 22-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെയും, 23-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 6 മണി വരെയുമാണ് ധ്യാനം. Holy Family Church, 100 Power Road, Doveton.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കാവുംപുറം: 0421541777 ഷെറി: 0425865627 ജിജിമോന്‍ ജോസഫ് കുഴിവേലില്‍: 0402652646

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.