1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

വിവാദത്തിലായ കോവളം കൊട്ടാരം സര്‍ക്കാറിനു വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള. പകരം കൊട്ടാരത്തിനു ചുറ്റുമുള്ള സ്ഥലം പാട്ടത്തിനു നല്‍കണമെന്നാണ് ആര്‍. പി. ഗ്രൂപ്പ് ആവശ്യപ്പെടുന്നതെന്ന് എമര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന് എത്തിയ രവി പിള്ള അറിയിച്ചു.

കോവളം കൊട്ടാരം സ്മാരകമാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. കൊട്ടാരം വിട്ടുകൊടുക്കാമെന്ന് സര്‍ക്കാറിനെ നേരത്തേ അറിയിച്ചതാണ്.

കൊട്ടാരം വിട്ടുകിട്ടണമെന്ന് രവി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടില്ല. തര്‍ക്കം എങ്ങനെ തീര്‍ക്കാമെന്നതു സംബന്ധിച്ച് സര്‍ക്കാറിന് കത്തു നല്‍കിയിരുന്നു. അതിന്റെ അടിസഥാനത്തിലാവണം ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഉത്തരവില്‍ കൊട്ടാരം തങ്ങള്‍ക്കു തരാമെന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് വായിക്കാത്തവരാണ് വിവാദം സൃഷ്ടിച്ചത്. രവി പിള്ള പറഞ്ഞു.

ഉടമസ്ഥാവകാശത്തെ കുറിച്ച് തര്‍ക്കത്തിലിരിക്കുന്ന കോവളം ഹാല്‍സിയന്‍ കൊട്ടാരവും ചുറ്റുമുള്ള സ്ഥലവും രവി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദം സൃഷ്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.