1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത കാര്‍ട്ടൂണിസ്‌റ്റ്‌ അസീം ത്രിവേദി ജയില്‍ മോചിതനായി. ചൊവ്വാഴ്‌ച തന്നെ അസീം ത്രിവേദിക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബാന്ദ്ര കോടതി രണ്ടാഴ്‌ചത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയായിരുന്നു അസീമിന്‌ വിധിച്ചിരുന്നത്‌. ജാമ്യാപേക്ഷ നല്‍കില്ല എന്ന്‌ അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അഭിഭാഷകന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി 5,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ്‌ ത്രിവേദിയെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്‌. അണ്ണാ ഹസാരെയുടെ ‘ഇന്ത്യ എഗെന്‍സ്‌റ്റ്‌ കറപ്‌ഷന്‍ മൂവ്‌മെന്റ്‌’ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അഡ്വ സന്‍സാര്‍ മറാത്തെയാണ്‌ ത്രിവേദിക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്‌.
ത്രിവേദിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചിച്ചെങ്കില്‍ ജയിലിന്‌ മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍ നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ദേശീയ ചിഹ്നങ്ങളെ അവഹേളിച്ചുകൊണ്ട്‌ കാര്‍ട്ടൂണ്‍ വരച്ചു എന്ന്‌ ആരോപിച്ചാണ്‌ ത്രിവേദിയെ അറസ്റ്റ്‌ ചെയ്‌തത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.