ഖത്തര്‍: മലയാളിക്ക് ഖത്തറില്‍ അഞ്ചര കോടിയുടെ ഭാഗ്യം. ഖത്തറില്‍ ജോലി ചെയ്യുന്ന സതീഷ് ബാബുവിനെയാണ് ഖത്തറില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. ഖത്തര്‍ ഡ്യൂട്ടിഫ്രീ ഡോളര്‍ മില്യനയര്‍ നറുക്കെടുപ്പിലാണ് പത്തു ലക്ഷം യുഎസ് ഡോളര്‍ (5.5 കോടി രൂപ) സതീഷ് ബാബുവിന് സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം കയറാന്‍ എത്തിയപ്പോഴാണ് സതീഷ് ടിക്കറ്റെടുത്തിരുന്നത്. ഖത്തര്‍ എമിരി എയര്‍ഫോഴ്‌സില്‍ എയര്‍ക്രാഫ്‌റ്റ് ടെക്‌നീഷ്യനാണ് ഇയാള്‍.
കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ദോഹയില്‍ ജോലി ചെയ്‌തു വരികയായിരുന്നു സതീഷന്‍. എല്ലാ പ്രവാശ്യവും നാട്ടിലേക്ക് പോവുമ്പോള്‍ ടിക്കറ്റ് വാങ്ങുക സതീഷന്റെ പതിവാണ്.
ദോഹ രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഷോപ്പിങ് ചെയ്യുന്നവര്‍ക്കായുള്ളതാണ് ഈ നറുക്കെടുപ്പ്. ഇതിലേക്കുള്ള ഒരു ടിക്കറ്റിന്റെ വില 263 യുഎസ് ഡോളറാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല