1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

നോര്‍ത്താംപ്ടണ്‍: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഭാഗ്യവതിയായ പരിശുദ്ധ മാതാവിന്റെ ജനനപെരുനാളും, ഇടവക വാര്‍ഷികവും സെപ്തംബര്‍ മാസം 14, 15 വെള്ളി, ശനി തീയതികളില്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും വി. നോമ്പോടും, നേര്‍ച്ച കാഴ്ചകളോടും കൂടി വന്ന് സംബന്ധിച്ച് പരി. ദൈവമാതാവിന്റെ ദിവ്യമദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നത് അനുഗ്രഹപ്രദമായിരിക്കും.

വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9നു പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തിലും, 12 നു പ്രദക്ഷിണവും ശേഷം ആദ്യഫല ലേലവും, റാസയും തുടര്‍ന്നു 1മണിക്കു നേര്‍ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്; സെക്രട്ടറി, അനുരൂപ് ജേക്കബ് ടെലി- 07525823363

ട്രഷറര്‍, എല്‍ദോ പൗലോസ് ടെലി- 07983972249

പള്ളിയുടെ അഡ്രസ്സ്: CONGRIGATIONAL CHURCH, VICTORIA ROAD, NORTHAMPTON NNI 5EL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.