1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം കെങ്കേമമായി
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം കെങ്കേമമായി
രാജേഷ് ബേബി ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് അരങ്ങേറി.വൈനെ കമ്മ്യൂണിറ്റി സ്‌കൂളിലായിരുന്നു പരിപാടികള്‍.ഇതില്‍ 240 പേര്‍ പങ്കെടുത്തു. മാവേലി, പുലിക്കളി,തിരുവാതിര, ചെണ്ടമേളം,താലപ്പൊലി,ഡാന്‍സുകള്‍,സ്‌കിറ്റുകള്‍, വടംവലി,സ്ത്രീകള്‍ക്കുള്ള മ്യൂസിക്കല്‍ ചെയര്‍, തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.പരമ്പരാഗതമായ രീതിയിലുള്ള സ്വാദിഷ്ടമായ ഓണസദ്യ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.രാവിലെ 10 ന് ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി 7 വരെ നീണ്ടു …
യുകെയില്‍ കേരള കോണ്‍ഗ്രസിനെ ശക്തമാക്കുവാന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നേറുക : കെ.എം.മാണി
യുകെയില്‍ കേരള കോണ്‍ഗ്രസിനെ ശക്തമാക്കുവാന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നേറുക : കെ.എം.മാണി
ജോയല്‍ ചെറുപ്ലാക്കില്‍ യുകെയില്‍ കേരള കോണ്‍ഗ്രസ്സിനെ ശക്തമാക്കുവാന്‍ പാര്‍ട്ടിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സമയബന്ധിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പാര്‍ട്ടിയുടെ അനിഷേധ്യനേതാവും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണി ആഹ്വാനം ചെയ്തു. പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ക്രോയിഡോണില്‍ നല്‍കിയ പ്രൌഢോജ്ജ്വലമായ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാണി.ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ള യുകെയില്‍ എല്ലാ സ്ഥലങ്ങളിലും …
ഓട്ടത്തില്‍ ഒന്നാമതെത്താന്‍ റണ്‍ ബേബി റണ്‍ ബര്‍മിംഗ്ഹാമില്‍
ഓട്ടത്തില്‍ ഒന്നാമതെത്താന്‍ റണ്‍ ബേബി റണ്‍ ബര്‍മിംഗ്ഹാമില്‍
ഓണത്തിനു ഒന്നാമതു ഓടിയെത്താന്‍ തീയറ്ററുകളില്‍ എത്തിയ ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ‘റണ്‍ ബേബി റണ്‍’ ബര്‍മിംഗ്ഹാമിലെ സിനിമാപ്രദര്‍ശനശാലകളിലും തകര്‍ത്തോടാന്‍ ഒരുങ്ങുന്നു. യുവതാരങ്ങളെ അണിനിരത്തി കഴിഞ്ഞ ഓണത്തിനു തീയറ്ററുകളിലെത്തിയ സെവന്‍സിനു ശേഷം ജോഷി സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് റണ്‍ ബേബി റണ്‍. റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്കു വേണ്ടി ജോലിയെടുത്ത് പ്രശസ്തനായ …
റെഡിംഗില്‍ ഓണാഘോഷവും കര്‍ഷകശ്രീ അവാര്‍ഡ് ദാനവും ഇന്ന്
റെഡിംഗില്‍ ഓണാഘോഷവും കര്‍ഷകശ്രീ അവാര്‍ഡ് ദാനവും ഇന്ന്
മലയാളി അസോസിയേഷന്‍ ഓഫ് റെഡിംഗ് കമ്യൂണിറ്റി(മാര്‍ക്ക്)യുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളും കര്‍ഷകശ്രീ അവാര്‍ഡ് ദാനവും ഇന്ന് നടക്കും
മാഞ്ചസ്റ്റര്‍ കെസിഎയുടെ ഓണാഘോഷം ഇന്ന്
മാഞ്ചസ്റ്റര്‍ കെസിഎയുടെ ഓണാഘോഷം ഇന്ന്
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ഓണാഘോഷം ഇന്ന് നടക്കും. നോറിസ് റോഡിലെ സെയില്‍ മോര്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ സ്‌പോര്‍ട്‌സും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും, വൈകിട്ട് വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 6.30ഓടുകൂടി ആഘോഷങ്ങള്‍ക്ക് സമാപിക്കും. മാഞ്ചസ്റ്ററിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ …
ജഗതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
ജഗതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
ജഗതി ജീവിതത്തിലേക്ക് അതിവേഗം തിരിച്ചുവരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജഗതി കൃത്യമായി ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വെല്ലൂര്‍ മെഡിക്കല്‍ കോളെജിലെത്തി ജഗതിയെ സന്ദര്‍ശിച്ച ശേഷമാണ് സത്യന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ കോഴിക്കോട്ട് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഇത്തവണ ചെന്നപ്പോള്‍ ഒന്നും പറ്റാത്തതുപോലെ …
ബാച്ചിലര്‍ പാര്‍ട്ടി നെറ്റിലിട്ടവര്‍ കുടുങ്ങും
ബാച്ചിലര്‍ പാര്‍ട്ടി നെറ്റിലിട്ടവര്‍ കുടുങ്ങും
പുതിയ സിനിമകളുടെ വ്യാജപ്രതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആന്‍റി പൈറസി സെല്‍ ശക്തമായ നടപടിയ്ക്ക്. അമല്‍നീരദ് ചിത്രമായ ബാച്ചിലര്‍പാര്‍ട്ടി ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്തവര്‍ക്കെതിരെ കേസെടുത്തതായി ആന്‍റി പൈറസി സെല്‍ അറിയിച്ചു.ആയിരത്തോളം പേര്‍ പ്രതികളാവുമെന്നാണ് അറിയുന്നത്. ആദ്യ ഘട്ടത്തില്‍ ഇരുപത് പേരെ പ്രതികളാക്കി പട്ടിക തയ്യാറാക്കി കഴിഞ്ഞു. വിദേശ മലയാളികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാദു എന്ന പുതിയ സോഫ്ട് വെയര്‍ …
5കോടിയും ഒരു കിലോ തങ്കവും എത്തിയത് പലചരക്ക് കടയിലേയ്ക്ക്
5കോടിയും ഒരു കിലോ തങ്കവും എത്തിയത് പലചരക്ക് കടയിലേയ്ക്ക്
കേരള ലോട്ടറിയുടെ ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപയും ഒരു കിലോ തങ്കവും എത്തിയത് പുനലൂര്‍ സ്വദേശി വിജയന്‍ പിള്ളയുടെ പലചരക്ക് കടയിലേയ്ക്ക്. ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും അതില്‍ അമിതമായി ആഹ്ലാദിക്കുന്നില്ല വിജയന്‍ പിള്ള. ലോട്ടറിയടിച്ച പണം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് എന്തെങ്കിലും ബിസിനസ്സ് തുടങ്ങണമെന്ന വിനയത്തില്‍ കലര്‍ന്ന മറുപടി. കഴിഞ്ഞ അഞ്ചാം തീയ്യതി …
ഡീഗോയുടെ പുതിയ ദൌത്യം .
ഡീഗോയുടെ പുതിയ ദൌത്യം .
ഫുട്ബാള്‍ ഇതിഹാസം ഡീഗോ മാറഡോണ തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ഒരു അദ്ഭുതമായിരുന്നു.ദൈവത്തിന്റെ വരദാനമായി ലഭിച്ച പ്രതിഭയെ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ക്കായി സമര്‍ പ്പിച്ച മാന്ത്രികന്‍ .അര്‍ ജന്റീനക്കാരുടെ കാല്‍ പന്ത് കളി ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം ഈ മാന്ത്രികന്റെ കളി തന്നെയാണു .
ജാഗ്വാര്‍ ജീവനക്കാരുടെ ഓണാഘോഷം ഇന്ന് കവന്‍ട്രിയില്‍
ജാഗ്വാര്‍ ജീവനക്കാരുടെ ഓണാഘോഷം ഇന്ന് കവന്‍ട്രിയില്‍
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജഗ്വാറിലെ മലയാളി ജീവനക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഇന്ന കവന്‍ട്രിയില്‍ നടക്കും. ആഘോഷ ങ്ങളുടെ ഭാഗമായി മധുരം മലയാളം എന്ന പരിപാടിയും നടക്കും. മലയാളത്തെ സ്‌നേഹിക്കുന്ന ഒരു പിന്‍തലമുറയെ വളര്‍ത്തി യെടുക്കാന്‍ ശ്രമിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകനായ ബ്ലെസെന്റ് ജോര്‍ജ്ജ് പറഞ്ഞു. സാധാരണ ഓണാഘോഷങ്ങളില്‍ നിന്ന് വത്യസ്ഥമായ ആഘോഷ പരിപാടികളാണ് ജാഗ്വാറിലെ …