1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2012

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ഓണാഘോഷം ഇന്ന് നടക്കും. നോറിസ് റോഡിലെ സെയില്‍ മോര്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ സ്‌പോര്‍ട്‌സും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും, വൈകിട്ട് വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 6.30ഓടുകൂടി ആഘോഷങ്ങള്‍ക്ക് സമാപിക്കും.

മാഞ്ചസ്റ്ററിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം : SALE MOOR COMMUNITY CENTRE, NORIS ROAD, SALE, M33 2TN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.