അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് പാനലില്‍ അംഗമായ പാക് അമ്പയര്‍ ആസാദ് റൗഫിനെതിരേ ഇന്ത്യന്‍ മോഡലിന്റെ ലൈംഗീക ആരോപണം. മുംബൈയിലെ മോഡലായ ലീന കപൂറാണ് ആസാദിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചതായാണ് പരാതി. ശ്രീലങ്കയില്‍ വെച്ചാണ് റൗഫിനെ പരിചയപ്പെട്ടതെന്നും മൂന്ന് ദിവസത്തോളം ലങ്കയില്‍ ഒരുമിച്ചുണ്ടായിരുന്നതായും ലിന പറയുന്നു. ഇതിനുശേഷം ഇന്ത്യയിലെത്തിയ തനിക്ക് …
ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ പന്ത്രണ്ടാമത് ഓണക്കാഴ്ച ഓണത്തപ്പ കുടവയറാ സെപ്തംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതല്‍ നോസ്ലി ലീഷര്‍ പാര്‍ക്കില്‍ വെച്ച് നടത്തും.
സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍ മാന്‍ചെസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നു
മുന്‍ യു കെ മലയാളിയായ ഷാജന്‍ സ്കറിയ എഡിറ്ററായ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രം പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച് വിവാദം മുറുകുന്നു.സൈറ്റ് ഡിസൈന്‍ ചെയ്ത വിഗ് വാഗ് ടെക്നോളജീസ് എന്ന കമ്പനി സൈറ്റിന്‍റെ പ്രവര്‍ത്തനം ഏകപക്ഷീയമായി നിര്‍ത്തിവച്ചു എന്ന രീതിയില്‍ ഉള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ ആരോപണം സംബന്ധിച്ച് സംശയങ്ങള്‍ ബാക്കി …
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മൂലം ബ്രിട്ടനില്‍ ആയിരത്തോളം യുവാക്കള്‍ ആത്മഹത്യ ചെയ്തെന്ന് പഠനം. ഒളിമ്പിക്സിന്റെ തിളക്കങ്ങള്‍ക്കിടയിലും ഈ സത്യങ്ങള്‍ക്കൂടി തിരിച്ചറിയണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജര്‍ണലില്‍ ഈ പഠന വിവരം പ്രസിദ്ധപ്പെടുത്തിയ സോഷ്യോളജിസ്റ്റ് ഡേവിഡ് സ്റ്റുക്ക്ലെര്‍ പറയുന്നു. 2008 ലും 2009 നും ഇടയ്ക്ക് എണ്ണൂറ്റി അറുപത്താറ് യുവാക്കളും 155 യുവതികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2010 ല്‍ …
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്" എന്ന് വിലപിക്കുന്നവരോട്...... വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ
ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു. സിപിഎമ്മിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജനയുഗത്തിലെ മുഖപ്രസംഗത്തിനെ രൂക്ഷമായി വിമര്‍ശിച്ച പിണറായി, തിരുത്തുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും സി.പി.ഐക്ക് നല്‍കി. സിപിഐ അരാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്. സി.പി.എമ്മിന്റെനിലപാടുകള്‍ അംഗീകരിക്കാന്‍ സി.പി.ഐയെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പട്ടപ്പോള്‍ സി.പി.ഐ സ്വീകരിച്ച …
‘ആക്രമണ ഭീഷണി’യെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 5000ഓളം പേര്‍ ബാംഗ്ലൂര്‍ നഗരം വിടാനൊരുങ്ങുന്നു. നഗരത്തിലുണ്ടായ ചില അക്രമസംഭവങ്ങളാണ് ഇത്തരമൊരു അഭ്യൂഹം പരത്തിയതെന്ന് സംശയിക്കുന്നു. പുനെയിലും മുംബൈയിലുമുണ്ടായ സമാന ആക്രമണങ്ങളാണ് ഇത്തരമൊരു ആശങ്ക സജീവമാക്കുന്നത്. കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് കയറുന്നതിനുവേണ്ടി 5000ഓളം പേരാണ് ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ഇത്തരം കിംവദന്തികള്‍ വിശ്വസിക്കരുതെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ …
കെപിസിസി പുനസംഘടനാ വേളയില്‍ ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. കെപിസിസി പുനസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുമാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓരോ ഗ്രൂപ്പിന്റെനേതാക്കളാണെന്ന് സുധീരന്‍ തുറന്നടിച്ചു. പ്രവര്‍ത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്തത്തക്ക രീതിയില്‍ പുനസംഘടനയ്ക്ക് രൂപരേഖ തയാറാക്കണം.ജനാധിപത്യ മതേതര ആശയങ്ങള്‍ …
ആദായവകുപ്പിന്റെ റെയ്ഡിനിടെ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് 25 ലേക്ക് മാറ്റി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച കേസ് വാദം കേള്‍ക്കാന്‍ പരിഗണിച്ചെങ്കിലും വാദിഭാഗം വക്കീല്‍ ഹാജരായില്ല. തുടര്‍ന്നാണ് കേസ് മാറ്റിയത്. മോഹന്‍ലാല്‍ ഒന്നാംഎതിര്‍ കക്ഷിയും തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ എന്നിവരെ …