കെപിസിസി പുനസംഘടനാ വേളയില്‍ ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് ആവശ്യപ്പെട്ടു. കെപിസിസി പുനസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയോടുമാണ് സുധീരന് ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓരോ ഗ്രൂപ്പിന്റെനേതാക്കളാണെന്ന് സുധീരന് തുറന്നടിച്ചു.
പ്രവര്‍ത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്തത്തക്ക രീതിയില്‍ പുനസംഘടനയ്ക്ക് രൂപരേഖ തയാറാക്കണം.ജനാധിപത്യ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അവരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് നിഷ്പക്ഷ സംഘടനാ സംവിധാനം ഏര്‍പ്പെടുത്താനുള്ള എളിയ പരിശ്രമമാണ് ഞാന്‍ നടത്തുന്നതെന്നും സുധീരന് പറഞ്ഞു.
പുനസംഘടനാകാര്യത്തില് സംസ്ഥാനനേതൃത്വം തന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് സുധീരന് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം സുധീരനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയോടും കെപിസിസി അധ്യക്ഷനോടും ആവശ്യപ്പെടുകയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല