കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുന്നു. മൂന്നു നഴ്‌സുമാര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ തുടരുകയാണ്. മഴയും വെയിലുമെല്ലാം അവഗണിച്ചാണ് നഴ്‌സുമാര്‍ ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ തുടരുന്നത്. അതിനിടെ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രാത്രി രണ്ടുമണി വരെ കാത്തിരുന്നിട്ടും ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്തിയിരുന്നില്ല. പിന്നീട് …
ലണ്ടന്‍ : വിര്‍ജിന്‍ ഗ്രൂപ്പ് റെയില്‍വേ ബിസിനസ് ഉപേക്ഷിക്കുന്നതായി സൂചന. ലണ്ടനേയും ഗ്ലാസ്‌ഗോയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന യുകെയിലെ പ്രധാന റെയില്‍പാതയായ വെസ്റ്റ്‌കോസ്റ്റ് മെയിന്‍ലൈനിലൂടെ ട്രയിന്‍ സര്‍വ്വീസ് നടത്താനുളള വിര്‍ജിന്‍ റെയില്‍ ഗ്രൂപ്പിന്റെ പ്രൊപ്പോസല്‍ ഗവണ്‍മെന്റ് തളളിയതിനെ തുടര്‍ന്നാണ് റെയില്‍വേ ബിസിനസ് വിടാന്‍ വിര്‍ജിന്‍ തീരുമാനിച്ചത്. ഈ റൂട്ടില്‍ കൂടി ട്രയിന്‍സര്‍വ്വീസ് നടത്താനുളള പുതുക്കിയ കരാര്‍ സ്‌കോട്ടിഷ് …
എട്ട് വയസുകാരന്‍ അയല്‍വാസിയുടെ പൂച്ചയെ മൈക്രോ ഓവനില്‍ ഇട്ട് അടച്ചു. ഓവന്‍ ഓണ്‍ ചെയ്യുകയും ചെയ്തു. പൂച്ചയെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്‌ഥന്‍ നടത്തിയ അന്വേഷണത്തിലാണ് മൈക്രോ ഓവനില്‍ പൂച്ചയെ കണ്ടെത്തിയത്. ഓവനില്‍ കിടന്ന പൂച്ചയുടെ ആന്തരികാവയവങ്ങള്‍ക്ക് ഹാനി സംഭവിച്ചിട്ടുണ്ട്. മെഡ്‌വേ പൊലീസ് സ്‌റ്റേഷനില്‍ പൂച്ചയുടെ ഉടമസ്‌ഥന്‍ പരാതി നല്‍കിയെങ്കിലും കുട്ടിയുടെ പ്രായം കണക്കാക്കി കേസെടുത്തില്ല. വളരെയധികം …
സഖറിയ പുത്തന്‍കളം ലണ്ടന്‍: ലണ്ടന്‍ നഗരം മറ്റന്നാള്‍ അഭിഷേകാഗ്നിയാല്‍ ജ്വലിക്കും. യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും മറ്റന്നാള്‍ ലണ്ടന്‍ ദര്‍ശിക്കും. നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതപെരുമഴ മറ്റന്നാള്‍ ലണ്ടനില്‍ പെയ്തിറങ്ങുമ്പോള്‍ വിശ്വാസാഗ്നിയാല്‍ പ്രശോഭിക്കുന്ന സമൂഹത്തിന് വചന ശുശ്രൂഷകള്‍ നയിക്കുന്നത് ഫാ. മാത്യു നായ്ക്കനാംപറമ്പിലും ഫാ. സജി ഓലിക്കലുമാണ്. പുത്തന്‍വേദിയില്‍ നടക്കപ്പെടുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്റെ ആത്മീയ ഒരുക്കങ്ങള്‍ ഫാ. …
മോനച്ചന്‍ ചാക്കോ വിഗാന്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ(WKCA) ആഭിമുഖ്യത്തില്‍ ആഗസ്ത് 20ന് ബ്രിട്ടാനിയ ഹോട്ടിലില്‍ വെച്ച് ക്‌നാനായ നൈറ്റ് ആഘോഷിക്കുന്നു. മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ ഹോട്ടലില്‍ 20ാം തീയതി ഉച്ചയ്ക്ക് 2മണിയോടുകൂടി വിഗാന്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷനില്‍ ഉള്ള എല്ലാ ഫാമിലിയും ഒത്തുചേരുന്നു. വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന ക്‌നാനായ നൈറ്റ് 21ാം തീയതി ഉച്ച ഊണോടുകൂടി സമാപിക്കും. …
മാത്യു ജോസഫ് സന്ദര്‍ലാന്റ്: നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും പാരമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായിക മേളയും സ്‌നേഹകൂട്ടായ്മയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തും. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയുമെന്നും കുട്ടികള്‍ക്കും മുതിര്‍ന്നയവര്‍ക്കും പ്രത്യേകമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഫിലിപ് ചാക്കോ …
പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയരെക്ടരും ആയ ബഹുമാനപ്പെട്ട ജോര്‍ജ് പനക്കലച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ആഗസ്റ്റ് 20 നു തിങ്കളാഴ്ച സ്കന്തോര്‍പ്പിലെ സെന്റ് .ബെര്‍ണഡട്സ് കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു . ഓഗസ്റ്റ് 20 നു 1 മണി മുതല്‍ 6 മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ദൈവ സ്നേഹത്തില്‍ ഒന്നിക്കുവാനും …
കിരണ്‍ ജോസഫ് ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്ററില്‍ അന്തരിച്ച സോഫി ഇടിക്കുളയുടെ മൃതദേഹം ആഗസ്റ്റ് 19 ഞായറാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.അന്നേദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്ക് യൂറോപ്പിന്‍റെയും ആഫ്രിക്കയുടെയും ഭദ്രാസന്നധിപന്‍ ആയ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാദര്‍ ടോം ജേക്കബിന്റെയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 3 മുതല്‍ 5 വരെ …
മാത്യു ജോസഫ് സന്ദര്‍ലാന്റ്: മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുധാല്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്റിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 18 ശനിയാഴ്ച 10.15 നു സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സജി തോട്ടത്തില്‍ അച്ഛന്റെ കാര്‍മിതകത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. 9.45 നു ജപമാലയോടെ തുടങ്ങുന്ന തിരുകര്‍മങ്ങളില്‍, കുമ്പസ്സാരത്തിനുള്ള സൗകര്യമുണ്ടാകും. …
സന്തോഷ് പണ്ഡിറ്റ് വിചാരിച്ചാല്‍ കുടിയന്‍ ബൈജുവിനെ നന്നാക്കിയെടുക്കാനാവുമോ? പറ്റുമെന്നാണ് കൊച്ചിയില്‍ നിന്നുള്ള വാര്‍ത്ത. വെയ്സ്റ്റ് ആന്റി സ്‌ക്വാഡ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ സന്തോഷ് പണ്ഡിറ്റ് മനസ്സു വച്ചപ്പോള്‍ കുടിയന്‍ ബൈജു മദ്യം തൊടാതായി. ടി ഷിബിന്‍ സംവിധാനം ചെയ്യുന്ന ‘വെയ്‌സ്റ്റ് ഓണ്‍ കണ്‍ട്രി’ എന്ന കോമഡി സിഡി സിനിമയിലേതാണ് ഈ രംഗങ്ങള്‍. വെയ്സ്റ്റ് ആന്റി സ്‌ക്വാഡ് …