1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെഡ്‌നെസ്ഫീല്‍ഡില്‍ ഇന്ന് നൈറ്റ് വിജില്‍
വെഡ്‌നെസ്ഫീല്‍ഡില്‍ ഇന്ന് നൈറ്റ് വിജില്‍
വെഡ്‌നെസ്ഫീല്‍ഡിലെ സെന്റ്‌ പാട്രിക് ചര്‍ച്ചില്‍ ഇന്ന് അനുഗ്രഹരാത്രി അഭിഷേക രാത്രി നൈറ്റ് വിജില്‍ നടക്കും.ഫാദര്‍ മാത്യു ചൂരപൊയ്കയില്‍ നേതൃത്വം നല്‍കും. വൈകിട്ടു ഏഴു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ശുശ്രൂഷകള്‍.. ആരാധന,വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.നൈറ്റ് വിജിലില്‍ പങ്കെടുത്തു ദൈവത്തെ സ്തുതിക്കാനും അവിടുത്തെ അളവറ്റ സ്നേഹം അടുത്തറിയാനും ഏവരെയും സ്വാഗതം …
മരുന്ന് പരീക്ഷണം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
മരുന്ന് പരീക്ഷണം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
സൌജന്യ ചികിത്സയുടെ പേരില്‍ സംസ്ഥാനത്ത് അനധികൃതമായി മരുന്ന് പരീക്ഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യാ വിഷന്‍ ചാ‍നാലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ അറിവില്ലാതെ മരുന്ന് പരീക്ഷണത്തിന് വിധേയരായതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷണം …
ബാന്‍ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 1ന്
ബാന്‍ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 1ന്
ബാന്‍ബറി: ബാന്‍ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 1ന് നടക്കും രാവിലെ ഒന്‍പത് മുതല്‍ ബാന്‍ബറി ബി.ജി.എന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍. വടംവലി, പൂക്കളം അടക്കമുള്ള മത്സരങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവും. തുടര്‍ന്നു പൊതുസമ്മേളനവും ഓണസദ്യയും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ പത്തിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. പരിപാടികള്‍ സ്പോന്‍സര്‍ ചെയ്യുവാന്‍ കമ്മറ്റി …
മാറാട് കലാപം: 24 പേര്‍ക്കു കൂടി ജീവപര്യന്തം
മാറാട് കലാപം: 24 പേര്‍ക്കു കൂടി ജീവപര്യന്തം
രണ്ടാം മാറാട്‌ കലാപക്കേസില്‍ അപ്പീല്‍ തള്ളിയ ഹൈക്കോടതി 63 പ്രതികളുടെ ശിക്ഷ ശരിവെച്ചു. കേസില്‍ വെറുതെ വിട്ട 24 പേര്‍ക്കു കൂടി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിചാരണക്കോടതിയില്‍ കീഴടങ്ങാന്‍ ഇവരോട് ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. കേസില്‍ സര്‍ക്കാരും ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ 139 പ്രതികളായിരുന്നു ഉണ്ടായിരുന്നത്‌. ഇവരില്‍ 63 പേരെയായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്‌. 62 …
വി എസ് എത്തി ;ബസേലിയസ് ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു
വി എസ്  എത്തി ;ബസേലിയസ് ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയുടെ അഞ്ചാംനിലയില്‍ ആത്മഹത്യാഭീഷണി....
ഒ.ഐ.സി.സി യു.കെ ലണ്ടനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഒ.ഐ.സി.സി യു.കെ ലണ്ടനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഒ.ഐ.സി.സി യു.കെ ഗ്രേറ്റര്‍ ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്ഹാമില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മുതിര്‍ന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് വക്കം സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കലാവേദി ചെയര്‍മാന്‍ ജെയ്സണ്‍ ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അബ്രാഹം വാഴൂര്‍ സ്വാഗതവും നജീബ് …
ഒ.ഐ.സി.സി യു.കെ മാഞ്ചസ്റ്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഒ.ഐ.സി.സി യു.കെ മാഞ്ചസ്റ്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇന്ത്യയുടെ 66മത് സ്വാതന്ത്യ്രദിനാഘോഷം മാഞ്ചസ്റ്ററില്‍ വച്ച് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. ഒ.ഐ.സി.സി നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റീജണല്‍ പ്രസിഡന്റ് റെഞ്ചി വര്‍ക്കി അധ്യക്ഷനായിരുന്നു. ദേശീയ ട്രഷറര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്യുകയും സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയും ചെയ്തു. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ജോസഫ് മുതിരക്കാലായില്‍ (സുല്‍ത്താന്‍ ബത്തേരി) ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. …
യൂണിവേഴ്‌സിറ്റി പ്രവേശനം : സ്‌കോട്ട്‌ലാന്‍ഡ് വിദ്യാര്‍ത്ഥികളെ അവഗണിക്കുന്നുവെന്ന്
യൂണിവേഴ്‌സിറ്റി പ്രവേശനം : സ്‌കോട്ട്‌ലാന്‍ഡ് വിദ്യാര്‍ത്ഥികളെ അവഗണിക്കുന്നുവെന്ന്
ലണ്ടന്‍ : സ്‌കോട്ട്‌ലാന്‍ഡ് സ്വദേശികളായ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികള്‍ പ്രവേശനം നല്‍കാതെ ഒഴിവാക്കുന്നതായി പരാതി. വന്‍ തുക ഫീസ് നല്‍കി പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികളില്‍ നിന്നും ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളില്‍ നിന്നും നൂറ് കണക്കിന് ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റികള്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവില്ലന്ന കാരണം പറഞ്ഞതാണ് ഒഴിവാക്കുന്നതെന്നാണ് പരാതി. സ്‌കോട്ട്‌ലാന്‍ഡിലെ പ്രധാന യൂണിവേഴ്‌സിറ്റികളായ എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയും ഡണ്‍ഡീ യൂണിവേഴ്‌സിറ്റിയും …
പ്രായമായവര്‍ക്കുളള കെയര്‍ഹോം ബില്‍ പരിധി 35,000 പൗണ്ടാക്കി
പ്രായമായവര്‍ക്കുളള കെയര്‍ഹോം ബില്‍ പരിധി 35,000 പൗണ്ടാക്കി
ലണ്ടന്‍ : കെയര്‍ഹോം ബില്ലുകള്‍ കണ്ടെത്താനായി സ്വന്തം വീട് വില്‍ക്കേണ്ടി വരുന്ന പ്രായമായവര്‍ക്ക് ആശ്വാസമായി ഗവണ്‍മെന്റ് പദ്ധതി. കെയര്‍ഹോമുകളില്‍ താമസിക്കേണ്ടി വരുന്ന വൃദ്ധര്‍ക്ക് നല്‍കേണ്ടുന്ന ബില്‍ പരിധി 35,000 പൗണ്ടാക്കി. ബാക്കി വരുന്ന തുക ഗവണ്‍മെന്റ് ഏറ്റെടുക്കും. അടുത്ത പബ്ലിക് സ്‌പെന്‍ഡിങ്ങ് റിവ്യൂവില്‍ 1.7 ബില്യണ്‍ പൗണ്ട് ഇതിനായി വകയിരുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. …
മമ്മൂട്ടിയുടെ സാമ്രാജ്യം ഇനി ദുല്‍ഖര്‍ ഭരിയ്ക്കും
മമ്മൂട്ടിയുടെ സാമ്രാജ്യം ഇനി ദുല്‍ഖര്‍ ഭരിയ്ക്കും
മൂന്ന് പതിറ്റാണ്ടായി മമ്മൂട്ടി അടക്കിവാണ സാമ്രാജ്യം പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പിടിച്ചടക്കുന്ന കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്. അതിന് ദുല്‍ഖറിന് ഇനിയും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ പറയുന്നത് മമ്മൂട്ടി അഭിനയിച്ച സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടറിനെപ്പറ്റിയാണ്. കോളിവുഡിലെ സൂപ്പര്‍സംവിധായകനായ പേരരശ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പൃഥ്വിരാജ് നായകനായേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വന്‍ …