1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ശനിയാഴ്ച
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ശനിയാഴ്ച
ബര്‍മിംഗ്ഹാമിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ദേവാലയത്തിന്റെ അഞ്ചാമത് ഇടവകദിനം ജൂണ്‍ 23 ശനിയാഴ്ച്ച വൈകിട്ട് നാലുമണിയ്ക്ക് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന പരിപാടികള്‍ എട്ടുമണിയോടുകൂടെ സമാപിക്കും. ലണ്ടന്‍ സെന്റ് ജെയിസ് മാര്‍ത്തോമാ ഇടവക വികാരി റവ.സജീവ് തോമസ് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഹെര്‍മോന്‍ ഇടവക വികാരി റവ. സാബു സി …
തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങി
തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങി
തൃണമൂല്‍ കോണ്‍ഗ്രസുകാരായ കേന്ദ്രമന്ത്രിമാര്‍ രാജിക്കൊരുങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ്‌ മുഖര്‍ജിയെ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിനോടുള്ള പ്രതിഷേധമായാണ്‌ ആറ്‌ തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങിയത്‌. രാജിക്കത്തുകള്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക്‌ കൈമാറി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ മമത തീരുമാനമെടുക്കും. പുതിയ രാഷ്ട്രപതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ …
ജഗതി തിരിച്ചെത്തും, രണ്ടുമാസങ്ങള്‍ക്കുള്ളില്‍
ജഗതി തിരിച്ചെത്തും, രണ്ടുമാസങ്ങള്‍ക്കുള്ളില്‍
മലയാളത്തിന്‍റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ട്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുന്നുമുണ്ട്.വീല്‍ ചെയറില്‍ ആശുപത്രി മുറിയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന് ട്യൂബ് വഴിയാണ് ആഹാരം നല്‍കുന്നത്. ഫിസിയോ തെറാപ്പി പുരോഗമിക്കുകയാണ്. …
സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം : രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം : രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേയ്ക്കുള്ള പ്രതിിധികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
ഘാനയില്‍ വാഹനാപകടം: രണ്ടു മലയാളി കന്യാസ്ത്രീകള്‍ മരിച്ചു
ഘാനയില്‍ വാഹനാപകടം: രണ്ടു മലയാളി കന്യാസ്ത്രീകള്‍ മരിച്ചു
ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മിനി ബസ് മറിഞ്ഞ് തൃശ്ശൂര്‍ ജില്ലക്കാരായ രണ്ട് കന്യാസ്ത്രീകള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരമായ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഹോളി ഫാമിലി സംന്യാസിനിസമൂഹത്തിലെ ഇരിങ്ങാലക്കുട പ്രൊവിന്‍സ് അംഗവും ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ മുന്‍ അധ്യാപികയുമായ സിസ്റ്റര്‍ ആനി എല്‍വീന (67), സിസ്റ്റര്‍ കൃപാ പോള്‍ (35) എന്നിവരാണ് മരിച്ചത്. മാള ചിറ്റിലപ്പിള്ളി …
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
ജൂണ്‍ 23ന് കവന്റിയില്‍ നടക്കുന്ന മൂന്നാമത് സീറോ മലബാര്‍സഭ കണ്ഡവെന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കവന്റി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിവിധ പ്രോഗ്രാം കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരും പങ്കെടുത്തു. സീറോ മലബാര്‍ സഭ ബര്‍മിംഹാം അതിരൂപതാ ചാപ്ലിന്‍മാരായ ഫാ. സോജി ഓലിക്കലിന്റെയും ഫാ. ജെയിസണ്‍ കരിപ്പായിയുടെയും …
ആര്‍ ശെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തു
ആര്‍ ശെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തു
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നും വിജയിച്ച ആര്‍ ശെല്‍വരാജ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 ന് നിയമസഭയില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ശെല്‍വരാജ് സത്യവാചകം ചൊല്ലിയത്. ഈ നിയമസഭാ കാലയളവില്‍ ഇത് രണ്ടാം തവണയാണ് ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചൊല്ലിയത്. നേരത്തെ എല്‍.ഡി.എഫ് എം.എല്‍.എയായി ദൃഢപ്രതിജ്ഞയായിരുന്നു എടുത്തത്. ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ …
ആത്മഹത്യ ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ മനസില്ല …
ആത്മഹത്യ ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ മനസില്ല …
കോതമംഗലത്തെ ബസേലിയോസ് ഹോസ്പ്പിറ്റല്‍ വനിത ഹോസ്റ്റലില്‍ അധികൃതരുടെ ഗുണ്ടാവിളയാട്ടം .കഴിഞ്ഞ രണ്ടു മാസത്തോളമായി ന്യായമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന വനിത നഴ്സുമാരുടെ ഹോസ്റ്റല്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമം.നിലവും ചുമരും കുത്തി പൊളിച്ച നിലയിലും വാതിലിന്റെയും ജനലിന്റെയും ചില്ലുകള്‍ തല്ലി പൊട്ടിച്ച നിലയിലും ആണുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ സമരക്കാരുടെ പന്തല്‍ പൊളിച്ചു …
ജൂണ്‍30ന് മാല്‍വന്‍ഹില്‍സില്‍ ക്‌നാനായ സംഗമം ജനസാഗരമാകും
ജൂണ്‍30ന് മാല്‍വന്‍ഹില്‍സില്‍  ക്‌നാനായ സംഗമം ജനസാഗരമാകും
യുകെയുടെ മണ്ണിലേക്ക് കുടിയേറിയ ക്‌നാനായക്കാരുടെ ഒരുമയില്‍ സൃഷ്ടിയെടുത്തിട്ടുള്ള യുകെകെസിഎ യുടെ 11ാമത് വാര്‍ഷിക സമ്മേളനം ജൂണ്‍30ന് മാല്‍വന്‍ മലനിരകളുടെ പ്രകൃതി ഭംഗിയില്‍ നിറഞ്ഞു നില്‍ക്കുന്ന തൊമ്മന്‍ നഗറില്‍ നടക്കുന്നു
കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി നവ്യാനുഭവമായി
കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി നവ്യാനുഭവമായി
ജോയ് ഗോപുരന്‍ കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ്1മണി മുതല്‍ 5 മണി വരെ സ്റ്റഫോര്‍ഡില്‍ നിന്നും 9 മൈല്‍ അകലെ കാനോക്ക് ചെയ്‌സ് വിസിറ്റ് സെന്ററില്‍ നടത്തിയ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി സ്റ്റഫോര്‍ഡിലെ മലയാളികള്‍ക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിനമായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാവരും …