നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നും വിജയിച്ച ആര് ശെല്‍വരാജ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 ന് നിയമസഭയില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ശെല്‍വരാജ് സത്യവാചകം ചൊല്ലിയത്.
ഈ നിയമസഭാ കാലയളവില്‍ ഇത് രണ്ടാം തവണയാണ് ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചൊല്ലിയത്. നേരത്തെ എല്‍.ഡി.എഫ് എം.എല്‍.എയായി ദൃഢപ്രതിജ്ഞയായിരുന്നു എടുത്തത്.
ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രാജിവെച്ച ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല