സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് സന്ദര്‍ശിക്കുമെന്ന് മഹാശ്വേതാ ദേവി. വീട് സന്ദര്‍ശിക്കാനുള്ള പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചതായും അവര്‍ പറഞ്ഞു. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ പിണറായിയുടെ വീട് സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. പിണറായിയുടെ വീടിന്റെ വലിപ്പമല്ല അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന ഭയവും നിഗൂഢതയുമാണ് പ്രധാനം. മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും …
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മാപ്പുസാക്ഷിയാകുമെന്ന് സൂചന. നാദാപുരം മജിസ്ട്രേറ്റിന് ഇവര്‍ കുറ്റസമ്മത മൊഴി നല്‍കി. കേസില്‍ പ്രതികളായ ബിന്‍ഷാദ്, ഷിബിന്‍, സുമേഷ് എന്നിവരാണ് മൊഴി നല്‍കിയത്. സിആര്‍പിസി 164 പ്രകാരമായിരുന്നു മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴികള്‍ മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന വടകര ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് …
കെഎസ്‌ആര്‍ടിസി ബസില്‍ കുഞ്ഞിനെ പ്രസവിച്ച് യുവതി മുങ്ങി. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍. എ. സി 625 നമ്പര്‍ ബസ്സ് ഇന്നലെ രാവിലെ 7.45ന് കോട്ടയം സ്റ്റാന്റിലെത്തിയപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടത്. യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ ബസ് കണ്ടക്ടര്‍ ബിജുവും ഡ്രൈവര്‍ ബാബുവും അതേ ബസില്‍ തന്നെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ …
ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ തപ്പി പൊലീസ് എത്തിയാല്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ ഇത്തരത്തില്‍ ആഹ്വാനം ചെയ്തത്. മുളകുവെള്ളം ആയുധമല്ല. വീടുകളിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുവാണ്. അടിയന്തിരാവസ്ഥ കാലത്ത് പോലീസിനെ നേരിടാന്‍ എകെജി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു തന്ന …
ദിവസവും നാലോ അതില്‍ കൂടുതലോ കപ്പ് ചായ അകത്താക്കുകയാണങ്കില്‍ പ്രമേഹം വരാനുളള സാധ്യത വളരെ കുറയുമെന്ന് ഗവേഷകര്‍. ടൈപ്പ് 2 ഡയബറ്റിക്‌സ് വരാന്‍ ഏറെ സാധ്യതയുളള 12000 ആളുകളേയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവരില്‍ ചായകുടിക്കുന്നത് ഒരു ശീലമാക്കിയ ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലെബ്‌നിസ് സെന്റര്‍ ഫോര്‍ ഡയബറ്റിക്‌സ് ആണ് …
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ലിവര്‍പൂളിന്റെ നിറസാന്നിദ്ധ്യവുമായ ടിജോ തോമസ് പ്രാലേല്‍ സകുടുംബം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുകയാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ലിവര്‍പൂള്‍ ജീവിതത്തിന്റെ തിരക്കിനിടയിലും സംഘടനാ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരുന്ന ടിജോ തോമസിന്റെ അഭാവം ഒരു ജനപ്രിയനായ പൊതു പ്രവര്‍ത്തകനെയാണ് ലിവര്‍പൂളിനു നഷ്ടമാകുന്നത്. ടിജോയ്ക്കും കുടുംബത്തിനും ലിമ ഒരുക്കുന്ന സ്നേഹവിരുന്നും …
ബോളിവുഡിലെ മാതൃകാദമ്പതികളായ അജയ്‌ദേവ്ഗണും കജോളും തമ്മില്‍ ഉടക്കിലാണെന്ന് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവും കങ്കണാ റൗണത്തുമായുള്ള അടുപ്പമാണത്രേ കജോളിനെ ചൊടിപ്പിച്ചത്. 2010ല്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയില്‍ അഭിനയിച്ചതു മുതലാണ് അജയും കങ്കണയും തമ്മില്‍ അടുത്തത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. തന്റെ ചിത്രങ്ങളില്‍ കങ്കണയെ തന്നെ നായികയായി വേണമെന്ന് അജയ് …
ബേബി വധം: നിര്‍ദേശം നല്‍കിയത് മണിയെന്ന് മൊഴി
കേരള പൊലീസില്‍ ഐ ജി ടോമിന്‍ തച്ചങ്കരിയും ഡി ഐ ജി ശ്രീജിത്തും ഉള്‍പ്പെടെ 536 ക്രിമിനലുകള്‍
കടുത്തുരുത്തി : കുന്നശേരില്‍ പരേതനായ ജോസഫിന്റെ ഭാര്യയും ,കടുത്തുരുത്തി മടത്തിമ്യാലില്‍ ചാക്കോ- ബ്രിജിത് ദമ്പതികളുടെ മകളുമായ ലീലാ ജോസഫ് ( 65 ) തിങ്കളാഴ്ച ( 4 / 6 /12 ) രാവിലെ നിര്യാതയായി . സംസ്കാരം പിന്നീട് . മക്കള്‍ ജിമ്മി – ലിനി ( മാത്തൂര്‍ ,തോട്ടറ) കെന്റ് UK മായ …