മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംചിത്രം ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഈയാഴ്ച തിയറ്ററുകളില്‍. അഭിനയവും ഗാനരചനയും സംഗീതവും ആലാപനവും സംവിധാനവും നിര്‍മ്മാണവുമെല്ലാം തന്റെ പേരിനൊപ്പമാകുമ്പോള്‍ ചിത്രത്തിന്റെ ശീര്‍ഷകത്തിന്റെ കാര്യത്തിലും വേറിട്ടൊരു തെരച്ചിലിനില്ല പണ്ഡിറ്റ്. എട്ട് പാട്ട് -എട്ട് നൃത്തം-എട്ട് സംഘട്ടനം-എട്ട് നായികമാര്‍-ഇങ്ങനെ എട്ടിനെ ഭാഗ്യനമ്പരാക്കി കണക്കാക്കി എട്ട് നിലയില്‍ പൊട്ടില്ല ചിത്രമെന്ന് പണ്ഡിറ്റ് ഉറപ്പിക്കുന്നു. …
തന്റെ ഫോണും പോലീസ് ചോര്‍ത്തുന്നുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് തന്റെ ഫോണും ചോര്‍ത്തിയത്. അറസ്റ്റിലായ മോഹനനെ പോലീസ് പ്രത്യേക രീതിയില്‍ പീഡിപ്പിക്കുന്നതായ വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.എല്‍.എമാരെ കൂട്ടി എസ്.പിയെ കാണണമെന്ന് താനാണ് ഇ.പി.ജയരാജനോടും എളമരം കരീമിനോടും നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ …
ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ലോകത്തെ ഏറ്റവും സമ്പന്നന്നായ ക്രിക്കറ്റ് താരംമെന്ന് ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച 2.56 കോടി ഡോളറാണ് (150 കോടിയോളം രൂപ) ധോണിയുടെ സമ്പത്ത്. പട്ടികയില്‍ സച്ചിന്‍ രണ്ടാംസ്ഥാനത്താണ്. 1.86 കോടി ഡോളറാണ് സച്ചിന്റെ സമ്പത്ത്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യന്‍ …
മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമാകുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ജവാന്‍ ഓഫ് വെള്ളിമലയില്‍’ നേത്രവിദഗ്ധനായ ഡോ.ശിവദാസ് എന്ന കഥാപാത്രമായാണ് രഞ്ജിത് അതിഥിസാന്നിധ്യമാകുന്നത്. രഞ്ജിത് ആദ്യമായി നിര്‍മ്മിച്ച ‘കയ്യൊപ്പ’ിലും ഒടുവില്‍ നിര്‍മ്മിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ’ിലും മമ്മൂട്ടിയായിരുന്നു നായകന്‍.; മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവായപ്പോള്‍ പ്രധാനകഥാപാത്രങ്ങളിലൊരാളായി രഞ്ജിത്തിനെയും ക്ഷണിച്ചു. സംവിധായകന്‍ രഞ്ജിത്തായല്ല ക്യാമറയ്ക്ക് …
നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്ന് പിസിജോര്‍ജ്. ധീവര സമുദായാംഗമായ ടിഎന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതിയെന്ന് ചീഫ് വിപ്പ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ട്. നെല്ലിയാമ്പതി സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.
മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ സ്വപ്നവീടായ അമരാവതിയും കുടുംബവീടും ജപ്തി ചെയ്യാനൊരുങ്ങുന്നു. 2 വീടുകളിലുമായി ഒരു കോടിയോടടുത്ത് കടബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടപടികള്‍ ആരംഭിച്ചു. കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം സിനിമ മേഖലയില്‍ നിന്നും ധാരാളം സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പാഴ് വാക്കായി. ചെന്നൈ പ്രസാദ് അക്കാദമിയില്‍ …
സ്വപ്നസുന്ദരി ശ്രീദേവിയുടെ ആഘോഷപൂര്‍വമായ തിരിച്ചുവരവാകുന്ന ഇംഗ്‌ളീഷ് വിംഗ്‌ളീഷില്‍ അമിതാബ് ബച്ചനും അജിത്തും. ചിത്രത്തിന്റെ തമിഴ് ഹിന്ദി പതിപ്പുകളിലാണ് അതിഥിതാരങ്ങളായി ഇരുവരും എത്തുന്നത്. ഇംഗ്‌ളീഷ് സ്പീക്കിംഗ് കോഴ്‌സിന്റെ കരുത്തുമായി ആദ്യമായി അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വീട്ടമ്മയായാണ് ശ്രീദേവി ഹാസ്യസ്വഭാവമുള്ള ഇംഗ്‌ളീഷ് വിംഗ്‌ളീഷില്‍ കഥാപാത്രമാകുന്നത്. അമേരിക്കയിലേക്കുള്ള ആദ്യയാത്രയില്‍ വിമാനത്തില്‍ വച്ച് പരിചയപ്പെടുന്ന അപരിചിതനായാണ് ഹിന്ദിയില്‍ അമിതാബ് ബച്ചനും തമിഴില്‍ …
ലണ്ടന്‍: ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പരാജയം. ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാന്‍ഡിന്റെ ജയം. ആദ്യകളിയില്‍ നെതര്‍ലാന്‍ഡായിരുന്നു ഇന്ത്യന്‍ നിരയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം.
മാതാ അമൃതാനന്ദമയിക്ക് നേരെ കയ്യേറ്റശ്രമം. വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചാണ് കയ്യേറ്റശ്രമമുണ്ടായത്. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടയില്‍ ബീഹാര്‍ സ്വദേശിയായ സ്വപ്‌നോസിംഗ് മാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. തുടര്‍ന്ന് ഭക്തര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘മനുഷ്യന് ഒരാമുഖം’ എന്ന നോവലിന് സുഭാഷ് ചന്ദ്രനും ‘കീഴളന്‍’ എന്ന കവിതയ്ക്ക് കുരീപ്പുഴ ശ്രീകുമാറിനും അവാര്‍ഡ് ലഭിച്ചു. യു.കെ. കുമാരന്റെ ‘പോലീസുകാരന്റെ പെണ്‍മക്കള്‍’ മികച്ച ചെറുകഥയായും തിരഞ്ഞെടുത്തു. മികച്ച നാടകമായി ബാലസുബ്രഹ്മണ്യത്തിന്റെ ചൊല്ലിയാട്ടവും മികച്ച സാഹിത്യവിമര്‍ശനമായി ബി. രാജീവന്‍ രചിച്ച “വാക്കുകളും വസ്തുക്കളും” തിരഞ്ഞെടുക്കപ്പെട്ടു. എം. ഗോപകുമാറിന്റെ വോള്‍ഗാ …