ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ ഈ മാസം 10ന് വടകര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഗവ. പ്ളീഡറില്‍നിന്ന് നിയമോപദേശം തേടിയ ശേഷം കലക്ടറുടെ അനുമതി വാങ്ങേണ്ട ജോലികളെ ഇനി ബാക്കിയുള്ളൂ. കൊലപാതകത്തില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നതിനുമുമ്പ് സര്‍ക്കാറിന്‍െറ അനുമതി വാങ്ങേണ്ടതുണ്ട്. ജില്ലാ കലക്ടര്‍ക്കാണ് ഇതിനുള്ള അധികാരം. ഏഴംഗ കൊലയാളി …
അനുരാഗ് കശ്യപിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായ രാജീവ് രവിയുടെ കന്നിസംവിധാനസംരംഭത്തില്‍ സംവിധായകരായ രഞ്ജിത്തും ആഷിക് അബുവും. ‘അന്നയും റസൂലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ റസൂല്‍ എന്ന കഥാപാത്രത്തിന്റെ സഹോദരന്‍ ഹൈദറിനെയാണ് ആഷിക് അബു അവതരിപ്പിക്കുന്നത്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും ഡി കട്ട്‌സിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനുമാണ് …
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നാലാം മത്സരത്തില്‍ ആറുവിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 252 റണ്‍സ് വിജയലക്ഷ്യമവുമായി ഇറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ്(128) ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റൈനയും(58), 34 റണ്‍സെടുത്ത് വിരേന്ദര്‍ സേവാഗും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചു. …
യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11മണിക്ക് കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ടിവി രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ …
അഞ്ചേരി ബേബി വധക്കേസില്‍ സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും. എം എം മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ പ്രതിയായിരുന്ന പി എന്‍മോഹന്‍ദാസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കെ കെ ജയചന്ദ്രനെതിരെ പോലീസ് കേസെടുത്തത്. രാവിലെ …
അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മോഹന്‍ലാലിനെപ്പോലെ നല്ല നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ‘പി.സി ജോര്‍ജിന് ഒരു നിയമം ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു നിയമം എന്നൊന്നുമില്ല.’ ജോര്‍ജ് പറഞ്ഞു. പാവപ്പെട്ടവന്റെ വീട്ടില്‍ …
ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിക്കാന്‍ പാര്‍ട്ടികളില്‍ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍.; തൃശ്ശൂരില്‍ മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെഗുവേരയുടെ ഫോട്ടോ മേശപ്പുറത്തുവെച്ചാല്‍ ഇടതുപക്ഷമാവില്ല. ടി.പി ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്നവരെ വലതുപക്ഷ വിധേയത്വമുള്ളവരായാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കാന്‍ അനുവദിക്കാത്ത പ്രസ്ഥാനങ്ങള്‍ ഫാസിസത്തിലേക്കാണ് എത്തിച്ചേരുകയെന്ന് ടി.ഡി രാമകൃഷ്ണനും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
മോഹന്‍ലാല്‍ ആദ്യമായി ജോണി ആന്റണി ചിത്രത്തില്‍..; ‘ആറ് മുതല്‍ അറുപത് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന സിബി കെ തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ടാണ്. ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം സിബി-ഉദയന്‍ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറ് മുതല്‍ അറുപത് വരെ. മോഹന്‍ലാലിന്റെ ക്രിസ്മസ് റിലീസായി എത്തുന്ന അവധിക്കാല ആഘോഷചിത്രമായിരിക്കും …
തൃശ്ശൂര്‍: ഷോളയാറില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് വയസ് പ്രായമുള്ള ആണ്‍പുലി ചത്തു. പുലിയെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ ഇന്നലെ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഇന്നുരാവിലെയാണ് പുലി ചത്തത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ പുലി രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പുലിക്ക് പരിക്കേറ്റതെങ്ങനെയെന്നു വ്യക്തമല്ല. ഉയരത്തില്‍ നിന്നു വീണതാണെന്നാണ് കരുതുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ കറിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിച്ചു. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസന്‍സില്ലാതെയാണ് ആശുപത്രി വളപ്പില്‍ കാന്റീനും ഇന്ത്യന്‍ കോഫി ഹൗസും ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.