1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നാലാം മത്സരത്തില്‍ ആറുവിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 252 റണ്‍സ് വിജയലക്ഷ്യമവുമായി ഇറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ്(128) ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റൈനയും(58), 34 റണ്‍സെടുത്ത് വിരേന്ദര്‍ സേവാഗും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചു.

ശ്രീലങ്കയ്ക്ക് വേണ്ടി മലിംഗ,മാത്യൂസ്, പ്രദീപ്, മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുത്തു. അര്‍ധ സെഞ്ച്വറി(51) നേടിയ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദില്‍ഷന്‍(42), തിരിമനൈ(47) എന്നിവര്‍ തരംഗയ്ക്ക് ശക്തമായ പിന്തുണ നല്‍കി. അവസാന ഓവറില്‍ തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ലങ്കയുടെ സ്‌കോര്‍ 251ല്‍ ഒതുക്കി.

ഇന്ത്യയ്ക്ക് വേണ്ടി മനോജ് തീവാരി രണ്ട് വിക്കറ്റ് എടുത്തു. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.