തൃശ്ശൂര്‍: അതിരപ്പിള്ളി അമ്പലപ്പാറയില്‍ 40 അടി താഴ്ചയിലേക്ക് വീണ ഒന്നരവയസ്സുള്ള പുലിക്കുട്ടിയുടെ ചികിത്സ മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലാ ആസ്പത്രിയില്‍ തുടങ്ങി. ശസ്ത്രക്രിയ ഉടനെ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മയങ്ങാനുള്ള മരുന്ന് കൊടുക്കുന്നത് പുലിയുടെ ജീവനു തന്നെ അപകടമായേക്കാം എന്നതിനാലാണ് ഇത്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്. പിറകിലെ രണ്ടു കാലുകളും ശരീരത്തിന്റെ പകുതി ഭാഗവും …
തുടക്കക്കാരനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള ആദ്യചിത്രം ‘സെക്കന്‍ഡ്‌ഷോ’യും അന്‍വര്‍ റഷീദിന്റെ നായകനായ ‘ഉസ്താദ് ഹോട്ടലും’ വിജയിച്ചതിന് പിന്നാലെ ഒരു ത്രില്ലര്‍ സിനിമയുടെ ഭാഗമാവുകയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍. രൂപേഷ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറിലാണ് അടുത്തതായി ദുല്‍ഖര്‍ അഭിനയിക്കുന്നത്. ആഗസ്ത് ആദ്യം കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കും. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു. ഇതിന് ശേഷം …
ഷൂട്ടിംഗിൽ നിന്ന് വിടവാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ താരം അഭിനവ് ബിന്ദ്ര പറഞ്ഞു. ബെയ്ജിംഗ് ഒളിന്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ബിന്ദ്ര ലണ്ടനിൽ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇന്നലെ തന്റെ ദിവസമല്ലായിരുന്നുവെന്നും പ്രതീക്ഷകളുടെ ഭാരം തന്നെ ബാധിച്ചുവെന്നും മത്സരശേഷം ബിന്ദ്ര പറഞ്ഞു. പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാത്തതും തിരിച്ചടിയായെന്ന് താരം പ്രതികരിച്ചു. …
മലയാളത്തിലെ ഏറ്റവും തിരക്കേറിയ സഹസംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഇനി സ്വതന്ത്രസംവിധായകന്‍.; മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ത്താണ്ഡന്റെ ആദ്യചിത്രം. ‘മുടിയനായ പുത്രന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. അടുത്തവര്‍ഷത്തേക്ക് ഈ ചിത്രത്തിനായ് മമ്മൂട്ടി ഡേറ്റ് നല്‍കിയതെന്നറിയുന്നു. ഷാജി കൈലാസ്, ലാല്‍, അന്‍വര്‍ റഷീദ് എന്നിവരുടെ പ്രധാനചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ത്താണ്ഡന്‍ ദി …
ഭൂപരിധി നിയമം ലംഘിച്ച് പുത്തന്‍വേലിക്കരയില്‍ സന്തോഷ് മാധവനും സംഘവും വാങ്ങിയ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ ജില്ലയിലെ മഠത്തുംപടി വില്ലേജിലുമായി വ്യാപിക്കുന്ന 116 ഏക്കര്‍ നിലമാണ് ഏറ്റെടുത്തതെന്ന് ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. സന്തോഷ് മാധവനും സഹായികളും ചേര്‍ന്ന് മൊത്തം 131 ഏക്കര്‍ ഭൂമിയാണ് പുത്തന്‍വേലിക്കരയില്‍ വാങ്ങിയത്. …
പ്രഫഷനല്‍ കോഴ്സ് പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍െറ തീരുമാനം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെതിരെ എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന എം.പിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോഗത്തില്‍ …
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തൊണ്ണന്‍ മാക്രിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആരെയൊക്കെയാണ് വിമര്‍ശിക്കേണ്ടത് എന്തൊക്കെയാണ് പറയേണ്ടത് എന്ന് സുധീരന് അറിയില്ല. വേണമെങ്കില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും. വാര്‍ത്തകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത് …
പോലീസ് തങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായി സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും പരാതി നല്‍കി. ടി വി രാജേഷ് നിയമസഭ സ്പീക്കര്‍ക്കും പി ജയരാജന്‍ ആഭ്യന്തര മന്ത്രിക്കുമാണ് പരാതി നല്‍കിയത്. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ നേരത്തെ നടത്തിയ ടെലിഫോണ്‍ സംഭാഷണം പോലീസ് നേരിട്ട് കേള്‍പ്പിച്ചതായി രാജേഷ് …
ഒളിംപിക് ഹോക്കി ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഹോളണ്ടിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍ 3-2 കടുത്ത മത്സരത്തിനൊടുവിലാണ് ഇന്ത്യ പരാജയപ്പെട്ടത്. റാങ്കിങ്ങില്‍ 10-ാം സ്ഥാനക്കാരായ ഇന്ത്യ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ വിയര്‍പ്പിച്ചു. ധരണ്‍വീര്‍ സിങ്ങും ശിവേന്ദ്ര സിങ്ങുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ന്യൂസിലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം
എമര്‍ജിംങ് കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം എല്‍ ഡി എഫ് ബഹിഷ്‌ക്കരിച്ചു. കേരളത്തിന്റെ പൊതു മുതല്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുന്ന കാര്യം പ്രതിപക്ഷം അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭുപരിഷ്‌ക്കരണനിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന …