വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ദമ്പതികള്‍ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ജയിലിലായി. സണ്ടര്‍ ലാന്‍ഡ് സ്വദേശികളായ ഗെയില്‍ ഫോക്‌സ്, റൊണാള്‍ഡ് ഡോണ്‍കിന്‍ എന്നീ ദമ്പതികളാണ് ജയിലിലായത്. 2003 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് ഇരുവരും തട്ടിപ്പു നടത്തിയത്. ഈ കാലയളവില്‍ വഴിയോര കച്ചവടം നടത്തി ഇരുവരും കൂടി 260,000 പൗണ്ട് …
പോപ്പ് കോണിന് അമേരിക്കയിലും ബ്രിട്ടനിലും വന്‍ സ്വീകാര്യതയാണ് ഉളളത്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇടയില്‍.. പോപ്പ് കോണ്‍ ആരോഗ്യത്തിന് നല്ലതാണന്നാണ് ഇവരുടെ അഭിപ്രായം. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. എന്നാല്‍ എല്ലാ പോപ്പ്‌കോണിലും ഈ ഗുണങ്ങളില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പഴങ്ങളിലും …
ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നതാലിയയ്ക്ക് കരച്ചില്‍ വരും. എട്ടുമാസമാണ് തന്റെ കുഞ്ഞുങ്ങളെ പിരിഞ്ഞ് നതാലിയയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് – എല്ലാം ഒരു നാപ്പി കാരണം. കഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവങ്ങളുടെ തുടക്കം. നതാലിയയുടെ രണ്ട് വയസ്സുകാരിയായ മകള്‍ ആദല്ലെ ടംഗിന്റെ തുടകളും കാലിന്റെ പിറകുവശവും പൊളളിയതുപോല കണ്ടതിനെ തുടര്‍ന്നാണ് നതാലിയ ആദല്ലെയുമായി …
: കനത്ത മഴ ബ്രട്ടീഷുകാരുടെ പ്രണയത്തെ തണുപ്പിച്ച് കളയുന്നുവെന്ന് സര്‍വ്വേ. ഒരു ദശകത്തിനിടക്ക് ലഭിക്കുന്ന കനത്ത മഴയാണ് ബ്രട്ടനില്‍ ഈ ഗ്രീഷ്മകാലത്ത് ലഭിച്ചത്. പുതിയ സര്‍വ്വേ അനുസരിച്ച് കനത്ത മഴ ഒരു വികാരം കൊല്ലിയാണന്നാണ് ഭൂരിഭാഗം ബ്രട്ടീഷുകാരുടേയും അനുഭവം. മിസ്സ് ട്രാവല്‍ ഡോട്ട് കോം എന്ന ഡേറ്റിങ്ങ് വെബ്ബ്‌സൈറ്റാണ് തങ്ങളുടെ ഇരുപതിനായിരത്തോളം വരുന്ന ബ്രട്ടീഷ് അംഗങ്ങളില്‍ …
മരട് നഗരസഭാ പരിധിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കാനുള്ള റെയ്‌ഡിനു നേതൃത്വം നല്‍കിയ നഗരസഭാ സെക്രട്ടറിക്ക് ചെങ്ങന്നൂരിലേക്ക് സ്‌ഥലംമാറ്റം. ഇന്നലെ രാവിലെയാണ് സെക്രട്ടറിയേറ്റില്‍ നിന്നും ഫോണിലൂടെ സ്‌ഥലംമാറ്റത്തെപ്പറ്റി അറിയാന്‍ കഴിഞ്ഞതെന്ന് സെക്രട്ടറി ജയകുമാര്‍ പറഞ്ഞു. വെള്ളിയാഴ്‌ച സെക്രട്ടറിയുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ നക്ഷത്രഹോട്ടലുകളായ ലേ മെറിഡിയന്‍, വൈറ്റ് ഫോര്‍ട്ട്, കാസില്‍കുക്ക്, സരോവരം ഹോട്ടലുകളില്‍ …
ബാങ്കുകളുടേയും ബില്‍ഡിങ്ങ് സൊസൈറ്റികളുടേയും വായ്പാ പദ്ധതികളെ പ്രോത്സാഹിപ്പിക്കാനുളള ഗവണ്‍മെന്റ് പദ്ധതി പൂര്‍ണ്ണമായും നടപ്പിലാകുന്നതോടെ വായ്പകളുടെ പലിശ നിരക്കില്‍ വന്‍ കുറവുണ്ടാകാന്‍ സാധ്യത. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ട്രഷറിയുടേയും സംയുക്ത പദ്ധതിയായ ഫണ്ടിംഗ് ഫോര്‍ ലെന്‍ഡിങ്ങിനായി ഇതിനകം എണ്‍പത് ബില്യണ്‍ ഗവണ്‍മെന്റ് വകയിരുത്തികഴിഞ്ഞു. ഈ ആഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു. യൂറോസോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ …
ഒളിമ്പിക്സ് വില്ലേജില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ന്നു. ടീമിന്റെ ഡെപ്യൂട്ടി ചെഫ് ഡെ മിഷന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജയാണ് വില്ലേജില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇന്ത്യന്‍ ടീമിന്റെ സംഘത്തലവനായ അജിത്പാല്‍സിങ്ങായിരുന്നു പതാക ഉയര്‍ത്തേണ്ടത്. എന്നാല്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതിരുന്നതോടെയാണ് പി.കെ. മുരളീധരന്‍ രാജക്ക് പതാക ഉയര്‍ത്താനുള്ള നിയോഗമുണ്ടായത്. ഗെയിംസ് വില്ലേജ് മേയര്‍ ചാള്‍സ് അലന്‍ …
സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യപ്രസ്താവന നടത്തിയ വിഎസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഎം തീരുമാനിച്ചു. കേരളവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സംസ്ഥാനനേതൃത്വത്തിനെതിരേ വിഎസ് അച്യുതാനന്ദന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കി. ടിപി വധത്തില്‍ പാര്‍ട്ടിക്ക് ബനധമുണ്ടോയെന്ന കാര്യം അന്വേഷിക്കും. …
സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായ എം.എം.മണി പാര്‍ട്ടിയില്‍നിന്ന് പുറത്തായേക്കും. വിവാദപ്രസംഗത്തിലൂടെ പാര്‍ട്ടിക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍പ്പോലും ക്ഷീണംവരുത്തിയ മണിയെ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിയത് ഒട്ടും മതിയായ നടപടിയല്ലെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതായറിയുന്നു. ജില്ലാ സെക്രട്ടറിയല്ലാതായെങ്കിലും ഉപരിഘടകമായ സംസ്ഥാനസമിതിയില്‍ മണിയെ നിലനിര്‍ത്തിയിരിക്കുന്നതിലെ വൈരുധ്യം കേരളത്തിനു പുറത്തുനിന്നുള്ള കേന്ദ്രസമതിതിയംഗങ്ങള്‍ ചോദ്യംചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, മണിക്കെതിരെ കൂടുതല്‍ ഉചിതമായ …
തെരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിച്ചെങ്കിലും പ്രണബ് മുഖര്‍ജിക്കെതിരെയുള്ള പോര്‍മുഖം തുടരുമെന്ന് എതിര്‍സ്ഥാനാര്‍ഥി പി.എ. സാങ്മ. ഫലം പുറത്തുവിട്ടയുടന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രണബിന്‍െറ ജയത്തിനായി യു.പി.എ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ സാങ്മ വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സര്‍ക്കാറുകള്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചാണ് പ്രണബ് മുഖര്‍ജി വോട്ടുകള്‍ സമാഹരിച്ചതെന്നും ഇത് പെരുമാറ്റച്ചട്ട …