മരട് നഗരസഭാ പരിധിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കാനുള്ള റെയ്ഡിനു നേതൃത്വം നല്കിയ നഗരസഭാ സെക്രട്ടറിക്ക് ചെങ്ങന്നൂരിലേക്ക് സ്ഥലംമാറ്റം. ഇന്നലെ രാവിലെയാണ് സെക്രട്ടറിയേറ്റില്‍ നിന്നും ഫോണിലൂടെ സ്ഥലംമാറ്റത്തെപ്പറ്റി അറിയാന്‍ കഴിഞ്ഞതെന്ന് സെക്രട്ടറി ജയകുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച സെക്രട്ടറിയുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നക്ഷത്രഹോട്ടലുകളായ ലേ മെറിഡിയന്, വൈറ്റ് ഫോര്‍ട്ട്, കാസില്കുക്ക്, സരോവരം ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും നഗരസഭാ ഓഫീസിനു മുന്നില്‍ ഹോട്ടലുകളുടെ പേരുകള്‍ എഴുതി ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറിയെ സ്ഥലംമാറ്റിയതിന് പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്.
രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് വഴങ്ങാത്ത മരട് നഗരസഭാ സെക്രട്ടറിയെ മുമ്പ് രണ്ടുതവണ അടുപ്പിച്ച് സ്ഥലം മാറ്റാന്‍ ഒരുങ്ങിയപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയതിനെതുടര്‍ന്ന് സ്ഥലംമാറ്റം ഒഴിവാക്കുകയായിരുന്നു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല