1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2012

സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായ എം.എം.മണി പാര്‍ട്ടിയില്‍നിന്ന് പുറത്തായേക്കും. വിവാദപ്രസംഗത്തിലൂടെ പാര്‍ട്ടിക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍പ്പോലും ക്ഷീണംവരുത്തിയ മണിയെ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിയത് ഒട്ടും മതിയായ നടപടിയല്ലെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതായറിയുന്നു.

ജില്ലാ സെക്രട്ടറിയല്ലാതായെങ്കിലും ഉപരിഘടകമായ സംസ്ഥാനസമിതിയില്‍ മണിയെ നിലനിര്‍ത്തിയിരിക്കുന്നതിലെ വൈരുധ്യം കേരളത്തിനു പുറത്തുനിന്നുള്ള കേന്ദ്രസമതിതിയംഗങ്ങള്‍ ചോദ്യംചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, മണിക്കെതിരെ കൂടുതല്‍ ഉചിതമായ നടപടിയെടുക്കാന്‍ കേനന്ദ്രസമിതി സംസ്ഥാനസമിതിക്ക് ഞായറാഴ്ച വ്യക്തമായ നിര്‍ദേശം നല്‍കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാനസമിതിയില്‍ ഇതനുസരിച്ച തീരുമാനമുണ്ടാകും.

അതേസമയം, മണിയെ പുറത്താക്കാതെ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിലേക്ക് നടപടി ചുരുക്കാന്‍ സംസ്ഥാനനേതൃത്വം കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.