ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ജനിതക ഘടന പരിശോധിക്കാനുളള സംവിധാനം വികസിപ്പിച്ചെടുത്തു. പതിനെട്ട് ആഴ്ച ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിളും അച്ഛന്റെ ഉമിനീരും പരിശോധിച്ചാല്‍ കുട്ടിയ്ക്ക് ജനിതകരോഗം ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. നിലവില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ടെസ്്റ്റ് വ്യാപകമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ജനിക്കാനിരിക്കുന്ന കുട്ടികളിലെ മൂവായിരത്തി അഞ്ഞൂറില്‍ പരം ജനിതക രോഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. നിലവില്‍ ഗര്‍ഭാവസ്ഥയില്‍ …
മാത്തുക്കുട്ടി ആനകുത്തിക്കല്‍ പതിനൊന്നാമത് യു കെ കെ സി എ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന് മികച്ച തുടക്കം. രണ്ടാഴ്ചകൊണ്ട് അഞ്ഞൂറില്‍പ്പരം കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി വിവിധ യൂണിറ്റുകള്‍ സെന്‍ട്രല്‍ കമ്മിറ്റിയെ അറിയിച്ചു. ഈമാസം 30ന് മാല്‍വെണ്‍ ഹില്‍സിലെ ക്‌നായി തൊമ്മന്‍ നഗറിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. അന്ന് രാവിലെ ഒമ്പതരയ്ക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ …
രണ്ടു യുവാക്കളെ തൃശൂരില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് സ്വദേശികളായ ജംഷീര്‍, ഗോപി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്കു കാരണമെന്ന് കരുതുന്നു. ഇഷ്ടികക്കളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജോലി സമയത്ത് സ്വകാര്യ ഫോണ്‍ കോളുകള്‍ സ്വീകരിയ്ക്കുന്നതിനാണ് വിലക്ക്. .ഭരണപരിഷ്‌കരണ വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജോലി സമയത്തുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കേണ്ട ചുമതല അതാത് ഓഫീസുകളിലെ മേധാവിക്കായിരിക്കും. ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളുടെ …
സാബു ചൂണ്ടക്കാട്ടില്‍ യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഉഴവൂര്‍ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം. സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ നടന്നു വരുന്നു. പരിപാടിയുടെ വിജയത്തിനായി എക്‌സിക്യൂട്ടീവ് മെമ്പര്‍ ടോണി കുര്യന്‍ പഴവീട്ടില്‍ രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഫാ. സജിമലയില്‍ പുത്തന്‍പുര ഷ്രൂഷ്‌ബെറി രൂപതാ ചാപ്ലയില്‍ നിര്‍വഹിച്ചു. www.uzhavoorsangamam.co.uk എന്നാണ് വെബ്സൈറ്റിന്റെ വിലാസം. ഈ മാസം 22,23 …
വിവാദ പ്രസംഗത്തെത്തുടര്‍ന്ന് എം.എം. മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ബുധനാഴ്ച ഉച്ചക്കു ശേഷം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം ഉണ്ടായത്. വിവാദ പ്രസംഗത്തെക്കുറിച്ച് മണിയോട് വിശദീകരണം തേടുകയും ചെയ്തു.ഇടുക്കിയിലെ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും മണിയുടെ ചില പരാമര്‍ശങ്ങള്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രീയ എതിരാളികളെ …
മോളിവുഡിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിയ്ക്കുകയാണ് കഴിഞ്ഞുപോയ വേനല്‍ക്കാലം. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ബോക്‌സ് ഓഫീസ് വിജയഗാഥ ഏപ്രില്‍, മെയ് മാസങ്ങളിലും തുടര്‍ന്നതോടെ മലയാള സിനിമാവിപണി ഏറെ ആശ്വാസത്തിലാണ്. അവസാനത്തെ രണ്ടരമാസക്കാലം കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സമ്മര്‍ സീസണായിരുന്നുവെന്ന് ഏവരും ഒരേ സ്വരത്തോടെ പറയുന്നു. ചെറിയ ബജറ്റില്‍ നിര്‍മിച്ച ഒരുപിടി ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയത് …
പുതുമുഖങ്ങളെ അണിനിരത്തി നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്‌ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളി പ്രേക്ഷകന്റെ ഹൃദയം കവര്‍ന്ന പൂര്‍ണ്ണിമ, സുശീന്ദ്രന്റെ ‘ആദലാല്‍ കാതല്‍ സെയ്വറി’ലൂടെ തമിഴ് സിനിമയില്‍ തിരിച്ചെത്തുകയാണ്.’മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മലയാള സിനിമയില്‍ ഒരു വഴിത്തിരിവായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വില്ലനായ് വരവറിയിച്ച ചിത്രം. പൂര്‍ണ്ണിമയും ശങ്കറും ജോഡികളായ ചിത്രത്തിലെ പ്രണയം പൂക്കുന്ന …
യുക്മയുടെ ദേശീയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഉടന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയതിനെ തുടര്‍ന്ന്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ് വിശദീകരണവുമായി രംഗത്ത് വന്നു.ജെനറല്‍ ബോഡി തീരുമാനങ്ങള്‍ രണ്ടര മാസം പൂഴ്ത്തി വച്ചതിനെയും അജണ്ട കൂടാതെ ജെനെറല്‍ ബോഡി വിളിച്ചതിനെയും ഭരണഘടനയ്ക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ ശ്രമിക്കുന്നതിനെയും പറ്റി ഒരു വാക്ക് പോലും …
സര്‍ഗ്ഗസന്ധ്യ 2012 - പ്രിസ്റ്റണ്‍ മലയാളികള്‍ക്ക് നവ്യമായ കലാനുഭവമായി