പത്തു വയസ്സുകാരിയായ മകള്‍ കുഞ്ഞാറ്റയെന്ന് വിളിയ്ക്കുന്ന തേജാലക്ഷ്മിയുടെ അവകാശത്തെച്ചൊല്ലി ഉര്‍വശിയും മനോജും വീണ്ടും കലഹിയ്ക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തനിയ്‌ക്കൊപ്പം കഴിയുന്ന കുഞ്ഞാറ്റ ഇനിയും തനിയ്‌ക്കൊപ്പം തുടരുമെന്നും ഉര്‍വശിയ്ക്ക് മകളെ വിട്ടുകൊടുത്തതായി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടന്‍ മനോജ് കെ ജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഞ്ഞാറ്റയുടെ സംരക്ഷകനും രക്ഷാകര്‍ത്താവും ഞാനാണ്. എനിയ്‌ക്കൊപ്പം കഴിയാന്‍ തന്നെയാണ് …
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും യുഎസില്‍. ചൊവ്വാഴ്ച രാത്രിയാണ് സോണിയാ യുഎസിലേയ്ക്കു പോയത്. സോണിയ യുഎസിലേയ്ക്ക് പോയതെന്തിനാണെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ അടുത്തയാഴ്ച ദില്ലിയില്‍ തിരിച്ചെന്നുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാവും കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്‍പും സോണിയുടെ യുഎസ് വാസവും ശസ്ത്രക്രിയയും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസി കൈക്കൊള്ളുന്ന …
കറുപ്പ് നിറമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അയല്‍ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയില്‍ നിന്നുള്ള രാജേഷ് മണ്ടല്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്‍ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്. വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്‍വീട്ടിലുള്ള ഏതാനും …
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് സന്ദര്‍ശിക്കുമെന്ന് മഹാശ്വേതാ ദേവി. വീട് സന്ദര്‍ശിക്കാനുള്ള പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചതായും അവര്‍ പറഞ്ഞു. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ പിണറായിയുടെ വീട് സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. പിണറായിയുടെ വീടിന്റെ വലിപ്പമല്ല അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന ഭയവും നിഗൂഢതയുമാണ് പ്രധാനം. മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും …
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മാപ്പുസാക്ഷിയാകുമെന്ന് സൂചന. നാദാപുരം മജിസ്ട്രേറ്റിന് ഇവര്‍ കുറ്റസമ്മത മൊഴി നല്‍കി. കേസില്‍ പ്രതികളായ ബിന്‍ഷാദ്, ഷിബിന്‍, സുമേഷ് എന്നിവരാണ് മൊഴി നല്‍കിയത്. സിആര്‍പിസി 164 പ്രകാരമായിരുന്നു മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴികള്‍ മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന വടകര ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് …
കെഎസ്‌ആര്‍ടിസി ബസില്‍ കുഞ്ഞിനെ പ്രസവിച്ച് യുവതി മുങ്ങി. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍. എ. സി 625 നമ്പര്‍ ബസ്സ് ഇന്നലെ രാവിലെ 7.45ന് കോട്ടയം സ്റ്റാന്റിലെത്തിയപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടത്. യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ ബസ് കണ്ടക്ടര്‍ ബിജുവും ഡ്രൈവര്‍ ബാബുവും അതേ ബസില്‍ തന്നെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ …
ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ തപ്പി പൊലീസ് എത്തിയാല്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ ഇത്തരത്തില്‍ ആഹ്വാനം ചെയ്തത്. മുളകുവെള്ളം ആയുധമല്ല. വീടുകളിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുവാണ്. അടിയന്തിരാവസ്ഥ കാലത്ത് പോലീസിനെ നേരിടാന്‍ എകെജി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു തന്ന …
ദിവസവും നാലോ അതില്‍ കൂടുതലോ കപ്പ് ചായ അകത്താക്കുകയാണങ്കില്‍ പ്രമേഹം വരാനുളള സാധ്യത വളരെ കുറയുമെന്ന് ഗവേഷകര്‍. ടൈപ്പ് 2 ഡയബറ്റിക്‌സ് വരാന്‍ ഏറെ സാധ്യതയുളള 12000 ആളുകളേയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവരില്‍ ചായകുടിക്കുന്നത് ഒരു ശീലമാക്കിയ ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലെബ്‌നിസ് സെന്റര്‍ ഫോര്‍ ഡയബറ്റിക്‌സ് ആണ് …
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ലിവര്‍പൂളിന്റെ നിറസാന്നിദ്ധ്യവുമായ ടിജോ തോമസ് പ്രാലേല്‍ സകുടുംബം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുകയാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ലിവര്‍പൂള്‍ ജീവിതത്തിന്റെ തിരക്കിനിടയിലും സംഘടനാ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരുന്ന ടിജോ തോമസിന്റെ അഭാവം ഒരു ജനപ്രിയനായ പൊതു പ്രവര്‍ത്തകനെയാണ് ലിവര്‍പൂളിനു നഷ്ടമാകുന്നത്. ടിജോയ്ക്കും കുടുംബത്തിനും ലിമ ഒരുക്കുന്ന സ്നേഹവിരുന്നും …
ബോളിവുഡിലെ മാതൃകാദമ്പതികളായ അജയ്‌ദേവ്ഗണും കജോളും തമ്മില്‍ ഉടക്കിലാണെന്ന് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവും കങ്കണാ റൗണത്തുമായുള്ള അടുപ്പമാണത്രേ കജോളിനെ ചൊടിപ്പിച്ചത്. 2010ല്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയില്‍ അഭിനയിച്ചതു മുതലാണ് അജയും കങ്കണയും തമ്മില്‍ അടുത്തത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. തന്റെ ചിത്രങ്ങളില്‍ കങ്കണയെ തന്നെ നായികയായി വേണമെന്ന് അജയ് …