സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച അസ്ട്രസെനക വാക്സീനും പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന കോവിഷീൽഡും ഒന്നുതന്നെയാണെന്ന് യുകെ. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തതിന്റെ പേരിൽ ആർക്കും ബ്രിട്ടീഷ് യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ബ്രിട്ടനിൽ 50 ലക്ഷത്തോളം പേര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചതായാണ് കണക്ക്. വ്യത്യസ്ത …
സ്വന്തം ലേഖകൻ: ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറൻ കാനഡയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്ചക്കിടെ 719 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 …
സ്വന്തം ലേഖകൻ: ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് നേരിട്ട് യാത്രാ വിമാനസർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസ്. നേരത്തെ ഈ മാസം ഏഴു മുതൽ സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. 14 ദിവസത്തിനിടെ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഈ മാസം നാലു മുതൽ നിരോധനം നിലവിൽവരും. ഈ …
സ്വന്തം ലേഖകൻ: ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്. അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം …
സ്വന്തം ലേഖകൻ: ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്. ടിയാനമെൻ സ്ക്വയറിൽ …
സ്വന്തം ലേഖകൻ: ഇന്ത്യ-ഖത്തർ എയർബബ്ൾ കരാർ പുതുക്കുന്നതിലെ കാലതാമസം പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയോടെയാണു ജൂലൈ മാസത്തേക്കുള്ള കരാർ പുതുക്കി പ്രശ്‌നങ്ങൾ പരിഹരിച്ചത്. കരാർ കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച അർധരാത്രിയോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. തുടർന്നു നൂറു കണക്കിനു യാത്രക്കാരാണു വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സർവീസുകൾ റദ്ദാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും യാത്രക്കാർ …
സ്വന്തം ലേഖകൻ: നാട്ടിൽ നിന്ന് ദുബായിലേക്ക് വരാൻ ഗോൾഡൻ വീസക്കാർക്ക് പുറമേ ഇൻവെസ്റ്റർ വീസ, പാർട്ണർ , ബിസിനസ്് വീസ എന്നിവയുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവസരം. വിമാനം ചാർട്ടർ ചെയ്ത് എത്താൻ ഒരാൾക്ക് 22000 ദിർഹം (4,40,000 രൂപ) ചെലവു വരുമ്പോൾ പുതിയ രീതിയിൽ ഒരാൾക്ക് ഏകദേശം 8500 ദിർഹം (1,70,000) മതി. ട്രാവൽസ് കമ്പനികൾ …
സ്വന്തം ലേഖകൻ: സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള പ്രഫഷനൽ പരീക്ഷയുടെ ആദ്യഘട്ടം ആരംഭിച്ചു. വിദഗ്ധ ജോലികളിലെ തൊഴിലാളികൾക്ക് ജോലിക്കാവശ്യമായ കഴിവുകളുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് പ്രഫഷനൽ പരീക്ഷ ഒരുക്കിയിരിക്കുന്നത്. നാല് മാസം മുമ്പാണ് ഇതുസംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ പ്രഖ്യാപനമുണ്ടായത്. ജൂലൈ ഒന്നു മുതൽ ആദ്യഘട്ടം ആരംഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ വലുപ്പക്രമമനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലേയും വിദഗ്ധ ജോലിയിലുള്ളവരെ …
സ്വന്തം ലേഖകൻ: ഒമാനിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്കു സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുകയോ കോൾ സെന്ററുകളിൽ വിളിച്ചു ബുക്ക് ചെയ്യുകയോ വേണം. വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. കുട്ടികളുടെയും രക്ഷിതാവിന്റെയും റസിഡന്റ് കാർഡ് വിവരങ്ങൾ സഹിതമാണു റജിസ്റ്റർ ചെയ്യേണ്ടത്. ജൂൺ 21-ന് തുടങ്ങി ജൂലായ് …