സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് ഏറെ ഗുണകരമായിരുന്ന താത്ക്കാലിക തൊഴില്‍ വിസ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി, ലക്ഷ്യം സ്വദേശിവല്‍ക്കരണം, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 457 വിസ പദ്ധതി യാതൊരു വിധ അറിയിപ്പുകളുമില്ലാതെ ഓസ്‌ട്രേലിയ നിര്‍ത്തലാക്കിയിരിക്കുന്നത്. നാല് വര്‍ഷം വരെ താത്ക്കാലികമായി ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസയാണിത്. 95000 വിദേശ തൊഴിലാളികള്‍ …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു, മൂന്നു മണിക്കൂറിനുള്ളില്‍ ജാമ്യവും. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ താമസിക്കുകയായിരുന്നു മദ്യരാജാവും വ്യവസായിയുമായ വിജയ് മല്യ. മല്യയുടെ …
സ്വന്തം ലേഖകന്‍: അപ്രതീക്ഷിത നീക്കത്തില്‍ ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസാ മേയ്, തെരഞ്ഞെടുപ്പ് ജൂണ്‍ 8 ന്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുളള പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷ കാലാവധിയുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ തെരേസമേയ് ഏവരെയും ഞെട്ടിച്ചത്. യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരാനുള്ള തീരുമാനത്തിന് ശേഷം പ്രതിപക്ഷ കക്ഷികളില്‍ നിന്നടക്കം ശക്തമായ സമ്മര്‍ദ്ദം …
സ്വന്തം ലേഖകന്‍: തുര്‍ക്കിക്കു മേല്‍ പ്രസിഡന്റ് എര്‍ദോഗാന്റെ നിഴല്‍ പരക്കുന്നു, പുത്തന്‍ ജനാധിപത്യ പരീക്ഷണമെന്ന് എര്‍ദോഗാന്‍ അനുകൂലികള്‍, രാജ്യം ഏകാധിപത്യത്തിലേക്കെന്ന് വിമര്‍ശകര്‍. പാര്‍ലമെന്ററി ഭരണക്രമത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് അനുകൂല വിധിയുണ്ടായതോടെ, രാജ്യം വരുംനാളുകളില്‍ പുത്തന്‍ ജനാധിപത്യപരീക്ഷണത്തിെന്റ വേദിയായി മാറും. ഭരണഘടന ഭേദഗതിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേരും അനുകൂലമായാണ് …
സ്വന്തം ലേഖകന്‍: ആരൊക്കെ എതിര്‍ത്താലും പരാജയപ്പെട്ട മിസൈല്‍ പരീക്ഷണം വീണ്ടു നടത്തുമെന്ന് ഉത്തര കൊറിയ, അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ചര്‍ച്ചക്ക്. ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റയോളാണ് മിസൈല്‍ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആരെതിര്‍ത്താലും മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. ചിലപ്പോള്‍ ഓരോ ആഴ്ച കൂടുമ്പോള്‍ അല്ലെങ്കില്‍ ഓരോ മാസവും …
സ്വന്തം ലേഖകന്‍: യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയര്‍ ഇന്ത്യ. ഏറ്റവും കുറഞ്ഞ പിഴ അഞ്ച് ലക്ഷമാണ്. ഒരു മണിക്കൂറില്‍ കുറവ് സമയം വിമാനം വൈകിപ്പിച്ചാല്‍ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍ വരെ വൈകിയാല്‍ 10 ലക്ഷവും രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 15 ലക്ഷവുമാണ് …
സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രൂരത വീണ്ടും, കോസ്റ്റാറിക്കയിലേക്ക് കല്യാണം കഴിക്കാന്‍ പോയ പ്രതിശ്രുത വധുവിനേയും വരനേയും ഇറക്കിവിട്ടു. വിമാനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പുറത്താക്കിയത്. കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ പുറത്തേക്ക് വലിച്ചിഴച്ച നടപടി വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. മൈക്കിള്‍ ഹോല്‍, …
സ്വന്തം ലേഖകന്‍: തീവ്രവാദം ബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ലണ്ടനിലെ യുഎസ് എംബസി നാണംകെട്ടു. ഹാര്‍വി കെന്യാന്‍ എന്ന മൂന്നു മാസക്കാരനാണ് അങ്ങനെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നയാള്‍ എന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയത്. അമ്മയുടെ ദേഹത്ത് അള്ളിപ്പിടിച്ചിരുന്നായിരുന്നു ചോദ്യം ചെയ്യലിനായി ഹാര്‍വിയുടെ വരവ്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചതായി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റിനു ശേഷം അവസരങ്ങള്‍ ബ്രിട്ടനെ തേടിവരുമെന്നും തന്റെ ആദ്യ ഈസ്റ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്തുമത വിഭാഗങ്ങള്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന പറഞ്ഞ തെരേസാ മേയ് എല്ലാ ബ്രിട്ടീഷുകാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: തുര്‍ക്കി ഹിതപരിശോധന, പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അംഗീകാരം, പുതിയ അധികാരങ്ങളുമായി സൂപ്പര്‍മാനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. രാജ്യത്ത് പാര്‍ലമെന്ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാന്റെ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്. ആദ്യ 50 ശതമാനം …