സ്വന്തം ലേഖകന്‍: മക്കയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായതായി നടിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വരന്‍ വ്‌ലാദിനൊപ്പം സോഫിയ മക്കയില്‍ പോയപ്പോഴായിരുന്നു സംഭവം. ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്‌നേഹിക്കുന്നത്. …
സ്വന്തം ലേഖകന്‍: സിറിയയില്‍ അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണം, മരണം 126 ആയി, ഷിയാ ഭൂരിപക്ഷ നഗരങ്ങളില്‍ പോരാട്ടം ശക്തം. സംഘര്‍ഷ ഭരിതമായ വടക്കന്‍ സിറിയയില്‍ നിന്ന് ബസുകളില്‍ ഒഴിപ്പിച്ചുകൊണ്ടുപോയ അഭയാര്‍ഥികളെ ലക്ഷ്യമിട്ട് വിമത കലാപകാരികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ് 68 കുട്ടികളടക്കം 126 പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചവാഹനം അഭയാര്‍ഥികള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് …
സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. പാര്‍ലമെന്ററി സമ്പ്രദായത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി വേണമോ വേണ്ടയോയെന്ന് ഇന്ന് തുര്‍ക്കിക്കാര്‍ തീരുമാനിക്കും. ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി. പാകിസ്താനികളുടെ ചില പ്രവര്‍ത്തനം മൂലം ഇസ്ലാമിനും ചീത്തപ്പേരുണ്ടായതായി പറഞ്ഞ മലാല ദൈവനിന്ദ ആരോപിച്ച് മാധ്യമ പഠന വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു ഇരുപത്തി മൂന്നുകാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. ഫെയ്‌സ്ബുക്കില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. രാഷ്ട്ര പിതാവായ കിം ഇല്‍ സുങ്ങിന്റെ 105 മത് ജന്മവാര്‍ഷിക ദിനത്തില്‍ പ്യോങ്യാങ്ങിലെ അദ്ദേഹത്തിന്റെ പേരിലുള്ള ചത്വരത്തില്‍ സംഘടിപ്പിച്ച റാലിയാണ് യുഎസിനെതിരായ യുദ്ധ പ്രഖ്യാപനവും ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയുടെ ശക്തി പ്രകടനവുമായി മാറിയത്. …
സ്വന്തം ലേഖകന്‍: അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പന നിരോധിച്ച് ദുബായ്, വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാന്‍ നിരോധനമില്ല. സിംഹവും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെയും കഴുകനും പരുന്തും അടക്കമുള്ള പക്ഷികളുടെയും വില്‍പ്പനയ്ക്കാണ് നിരോധനം. ജുലൈ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. 2016 ലെ ഫെഡറല്‍ നിയമം ഇരുപത്തിരണ്ടിന്റെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയാണ് അപകടകാരികളായ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ അഞ്ചു പൗണ്ട് നോട്ടുകളുടെ വ്യാജന്‍ വിലസുന്നു, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഏറെ സുരക്ഷാ മുന്‍കരുതലോടെ പുറത്തിറക്കിയ പുതിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടുകളുടെ വ്യാജനാണ് കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നോട്ടുകള്‍ വ്യാജനാണെന്ന് സ്ഥിരീകരിച്ചതോടെ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. വ്യാജനോട്ടുകള്‍ കൈവശമെത്തിയാല്‍ ഉടന്‍ അടുത്തുള്ള …
സ്വന്തം ലേഖകന്‍: നെഹ്‌റുവിന്റെ സ്വപ്ന പദ്ധതിയായിരുന്ന പഞ്ചവത്സര പദ്ധകള്‍ക്ക് അവസാനം, ഇനി ത്രിവത്സര പദ്ധതികളുടെ കാലം. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച പഞ്ചവത്സര പദ്ധതിക്കു പകരം ത്രിവത്സര പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കും. ഏപ്രില്‍ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക. …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പാകിസ്താന്‍, ഇന്ത്യ കടുത്ത നടപടികളിലേക്ക്, പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവക്കും. ‘ഇന്ത്യന്‍ ചാരന്‍’ എന്നാരോപിച്ച് പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് നീക്കത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭ്യമാക്കാന്‍, ശിക്ഷയില്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്, വന്‍ നാശനഷ്ടമെന്ന് സൂചന. ഷാര്‍ജ അജ്മന്‍ പാതയിലുള്ള അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. 16 നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ …