1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്
ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്. പത്ത് ദിര്‍ഹത്തില്‍ നിന്നും പതിനൊന്നര ദിര്‍ഹമായാണ് കുറഞ്ഞ ടാക്‌സി നിരക്കുകള്‍ ഉയര്‍ത്തിയത്. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് ടാക്‌സി നിരക്ക് ഉയര്‍ത്താന്‍ കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണ വിലിയിടിവിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗോള …
അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്
അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ നിരീക്ഷണത്തിന് പോയ പോലീസ് സംഘത്തിന് നേര്‍ക്ക് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെന്ന് പോലീസ് അവകാശപ്പെടുന്ന സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പോലീസും വെടിവക്കുകയായിരുന്നെന്ന് പാലക്കാട് ജില്ലാ കളക്ടറും പോലീസ് മേധാവിയും …
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്.രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് അഞ്ചും രണ്ടരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയാണ് രണ്ട് സംഭവങ്ങളും. പടിഞ്ഞാറന്‍ ദില്ലിയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തുള്ള പാര്‍ക്കില്‍ …
ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍
ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍
സ്വന്തം ലേഖകന്‍: ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍. അബര്‍ദീനില്‍ മരണമടഞ്ഞ ആന്‍സിയുടെ മൃതദേഹം വെള്ളിയാഴ്ച പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ രാവിലെ 11 മണി മുതലായിരുന്നു അന്ത്യോപചാര ശുശ്രൂഷ. മാസ്ട്രിക്കിലെ ഹോളിഫാമിലി ചര്‍ച്ചില്‍ നൂറുകകണക്കിന് യുകെ മലയാളികള്‍ …
2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു
2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍  പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു
സ്വന്തം ലേഖകന്‍: 2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. 2018 ഗള്‍ഫ് റയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ ഗതാഗതവകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി ജി.സി.സി. റെയില്‍വേ അതോറിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി. ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.സി.സി. …
മാഗി നൂഡില്‍സ് തിരിച്ചെത്തുന്നു, നൂറു ശതമാനം സുരക്ഷിതമെന്ന് നെസ്‌ലെയുടെ ഉറപ്പോടെ
മാഗി നൂഡില്‍സ് തിരിച്ചെത്തുന്നു, നൂറു ശതമാനം സുരക്ഷിതമെന്ന് നെസ്‌ലെയുടെ ഉറപ്പോടെ
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് തിരിച്ചെത്തുന്നു, നൂറു ശതമാനം സുരക്ഷിതമെന്ന് നെസ്‌ലെയുടെ ഉറപ്പോടെ. മാഗി വീണ്ടും ഇന്ത്യന്‍ വിപണികളിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നിര്‍മ്മാതാക്കളായ നെസ്ലേ അവകാശപ്പെടുന്നു. ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമായ പദാര്‍ത്ഥമാണെന്ന് …
എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം
എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം
സ്വന്തം ലേഖകന്‍: എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം. മലയാളികള്‍ അടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനണ് യുകെയിലെ കുടിയേറ്റ വകുപ്പിന്റേത്. എജന്‍സി നഴ്‌സുമാര്‍ക്കായി കോടിക്കണക്കിന് പൗണ്ട് കൊടുത്ത് എന്‍എച്ച്എസിനെ പാപ്പരാക്കിയതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനത്തെക്കുറിച്ചുള്ള പരാതികള്‍ പെരുകിയതുമാണ് …
സ്‌പോണ്‍സര്‍ കൈ വെട്ടിയെന്ന ആരോപണം തെറ്റ്, തമിഴ് ജോലിക്കാരിയുടെ കൈ മുറിഞ്ഞത് ജനറേറ്ററില്‍ തട്ടിയെന്ന് റിയാദ് പോലീസ്
സ്‌പോണ്‍സര്‍ കൈ വെട്ടിയെന്ന ആരോപണം തെറ്റ്, തമിഴ് ജോലിക്കാരിയുടെ കൈ മുറിഞ്ഞത് ജനറേറ്ററില്‍ തട്ടിയെന്ന് റിയാദ് പോലീസ്
സ്വന്തം ലേഖകന്‍: സ്‌പോണ്‍സര്‍ കൈ വെട്ടിയെന്ന ആരോപണം തെറ്റ്, തമിഴ് ജോലിക്കാരിയുടെ കൈ മുറിഞ്ഞത് ജനറേറ്ററില്‍ തട്ടിയെന്ന് റിയാദ് പോലീസ്. തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നം താന്‍ ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ സാരികള്‍ കൂട്ടിക്കെട്ടി താഴേക്ക് ചാടുന്നതിനിടെ ജനറേറ്ററില്‍ തട്ടി വലതു കൈ അറ്റുവീഴുകയായിരുന്നെന്ന് പോലീസ് ഔദ്യോഗിക വക്താവ് ഫവാസ് അല്‍മൈമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. …
ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു
ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു. നിയമസഭ വളപ്പില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിനിടെയാണ് സംഭവം. നെല്ല് കൊയ്തതിനു ശേഷം കറ്റ മെതിക്കാന്‍ പോകുമ്പോള്‍ സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവര്‍ ചെരുപ്പഴിച്ചു കൊടുത്തത്. മാധ്യമം പത്രത്തിലെ ഫോട്ടോഗ്രാഫറായ ഹാരിസ് കുറ്റിപ്പുറവും മെട്രോ വാര്‍ത്തയുടെ …
സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്
സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വീണ്ടും നിലപാട് മാറ്റിയ സുപ്രീം കോടതി ആറ് പ്രധാന മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉത്തരവിട്ടു. ആധാര്‍ കാര്‍ഡ് സംബന്ധമായ വാദത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഇതോടെ വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും, വികാലാംഗ പെന്‍ഷനും …