1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2015

സ്വന്തം ലേഖകന്‍: ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍. അബര്‍ദീനില്‍ മരണമടഞ്ഞ ആന്‍സിയുടെ മൃതദേഹം വെള്ളിയാഴ്ച പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ രാവിലെ 11 മണി മുതലായിരുന്നു അന്ത്യോപചാര ശുശ്രൂഷ. മാസ്ട്രിക്കിലെ ഹോളിഫാമിലി ചര്‍ച്ചില്‍ നൂറുകകണക്കിന് യുകെ മലയാളികള്‍ ആന്‍സിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. മൂന്നു മണിക്ക് വിശുദ്ധ കുര്‍ബാനയും നടത്തി.

ശവസംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ നടക്കും. ഈ മാസം 13 നാണ് ആന്‍സി മരണമടഞ്ഞത്. അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സ്ഥാപക മെമ്പറുമായ ജോണി പടയാടന്റെ (വര്‍ഗ്ഗീസ്) ഭാര്യയാണ് ആന്‍സി. കാന്‍സര്‍ ബാധിതയായി കഴിഞ്ഞ മൂന്ന് മാസമായി ചികത്സയില്‍ ആയിരുന്നു.

അങ്കമാലി ഇടക്കുന്ന് ചിറക്കല്‍ ചെറിയാന്‍ സിസിലി ദമ്പതികളുടെ മകളായ

ആന്‍സി അബര്‍ദീന്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുവെയാണ് വില്ലനായി രോഗമെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അബര്‍ദീന്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു ആന്‍സിയും കുടുംബവും. ഇരുപത്തൊന്നു വയസുള്ള എല്‍വിന്‍ വര്‍ഗ്ഗീസ്, പത്തൊമ്പതു വയസുള്ള എമി വര്‍ഗ്ഗീസ്, പതിനെട്ടു വയസുള്ള എറിന്‍ വര്‍ഗ്ഗീസ് എന്നിവരാണ് മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.