1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2015

സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് തിരിച്ചെത്തുന്നു, നൂറു ശതമാനം സുരക്ഷിതമെന്ന് നെസ്‌ലെയുടെ ഉറപ്പോടെ. മാഗി വീണ്ടും ഇന്ത്യന്‍ വിപണികളിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നിര്‍മ്മാതാക്കളായ നെസ്ലേ അവകാശപ്പെടുന്നു.

ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമായ പദാര്‍ത്ഥമാണെന്ന് കണ്ടെത്തിയതായി നെസ്ലേ ഇന്ത്യ അറിയിച്ചു. അനുവദനീയമായ അളവില്‍ കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജ്യത്ത് മാഗി നൂഡില്‍സ് നിരോധിച്ചത്.

ലാബുകളിലെ പരിശോധനാഫലം തങ്ങള്‍ക്ക് ലഭിച്ചതായും നെസ്ലേ പറയുന്നു. 90 സാമ്പിളുകളാണ് മൂന്ന് ലാബുകളിലായി പരിശോധിച്ചത്. ആറ് വ്യത്യസ്ത രുചികളിലുള്ള നൂഡില്‍സാണ് പരിശോധനയ്ക്ക് അയച്ചത്. രാജ്യത്തിനകത്തും പുറത്തുമായി 3500ലേറെ തവണ മാഗി പരിശോധനയ്ക്ക് വിധേയമാക്കിയതായും കമ്പനി പറയുന്നു. പുതിയ ഉത്പ്പന്നങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയില്‍ നെസ്ലേ വീണ്ടും മാഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.