1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2015

സ്വന്തം ലേഖകന്‍: സ്‌പോണ്‍സര്‍ കൈ വെട്ടിയെന്ന ആരോപണം തെറ്റ്, തമിഴ് ജോലിക്കാരിയുടെ കൈ മുറിഞ്ഞത് ജനറേറ്ററില്‍ തട്ടിയെന്ന് റിയാദ് പോലീസ്. തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നം താന്‍ ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ സാരികള്‍ കൂട്ടിക്കെട്ടി താഴേക്ക് ചാടുന്നതിനിടെ ജനറേറ്ററില്‍ തട്ടി വലതു കൈ അറ്റുവീഴുകയായിരുന്നെന്ന് പോലീസ് ഔദ്യോഗിക വക്താവ് ഫവാസ് അല്‍മൈമാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കെട്ടിടം വാച്ച്മാന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്‌പോണ്‍സറാണ് കസ്തൂരിയെ തൊട്ടടുത്തുള്ള ആസ്?പത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരായ ദൃക്‌സാക്ഷികളുടെ മൊഴികള്‍ ഉദ്ധരിച്ചാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കസ്തൂരിയുടെ കൈ നഷ്ടപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കസ്തൂരിയുടെ സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നു.

സ്‌പോണ്‍സര്‍ കസ്തൂരിയുടെ കൈ വെട്ടിമാറ്റിയെന്ന ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ എംബസ്സി സൗദി അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് കാട്പാടി സ്വദേശിയായ കസ്തൂരി രണ്ടുമാസം മുമ്പാണ് സൗദിയില്‍ തൊഴില്‍തേടിയെത്തിയത്. റിയാദിലെ കിങ്ഡം ആസ്?പത്രിയില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കകം ആശു?പത്രി വിടാനാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.