1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2015

സ്വന്തം ലേഖകന്‍: എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം. മലയാളികള്‍ അടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനണ് യുകെയിലെ കുടിയേറ്റ വകുപ്പിന്റേത്.

എജന്‍സി നഴ്‌സുമാര്‍ക്കായി കോടിക്കണക്കിന് പൗണ്ട് കൊടുത്ത് എന്‍എച്ച്എസിനെ പാപ്പരാക്കിയതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനത്തെക്കുറിച്ചുള്ള പരാതികള്‍ പെരുകിയതുമാണ് പുതിയ തീരുമാനത്തിനു പിന്നില്‍.

അതേസമയം മിക്ക ആശുപത്രികളിലും നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് ആശങ്കയുണര്‍ത്തുന്നതാണെന്ന് വെളിപ്പെടുത്തുന്ന കെയര്‍ ആന്‍ഡ് ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. കഠിനമായ ജോലി സാഹചര്യങ്ങളും മുതിര്‍ന്ന നഴ്‌സുമാരില്‍ നിന്നുള്ള പീഡനവും കാരണം മനംമടുത്താണ് പലരും രാജിവക്കുന്നത്.

പതിയെ എന്‍എച്ച്എസിന്റെ ആശുപത്രികള്‍ മരണ കേന്ദ്രങ്ങളായി മാറുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കാഷ്വാലിറ്റി രോഗികളെപ്പോലും താല്‍ക്കാലിക ഹട്ടുകളിലേക്ക് മാറ്റുകയും ചില രോഗികള്‍ക്ക് തെറ്റായ മരുന്നു നല്‍കുന്നുണ്ടെന്നതും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.