1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്.രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് അഞ്ചും രണ്ടരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയാണ് രണ്ട് സംഭവങ്ങളും.

പടിഞ്ഞാറന്‍ ദില്ലിയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തുള്ള പാര്‍ക്കില്‍ വെച്ച് അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ കണ്ടുകിട്ടിയത്. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജിബ് ജങിനും എതിരെ രംഗത്തെത്തിയത്. ദില്ലിയില്‍ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റ ഗവര്‍ണറും എവിടെയാണ് കെജ്രിവാള്‍ ചോദിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കാണാന്‍ പോകുന്നതിനിടെയാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്. താന്‍ ആശുപത്രിയിലേക്ക് പോകുകയാണ് എന്ന് കെജ്രിവാള്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുകയാണ് കെജ്രിവാള്‍ എന്നും ആക്ഷേപമുണ്ട്.

2012 ലെ ദില്ലി കൂട്ടബലാത്സംഗമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ രംഗത്ത് വന്നവരാണ് കെജ്രിവാളും ആ ആദ്മി പാര്‍ട്ടിയും. ഇപ്പോള്‍ കെജ്രിവാളും പാര്‍ട്ടിയും ഡല്‍ഹി ഭരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും കുറ്റപ്പെടുത്തുന്നത് എന്തിനെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.