1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2015

സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ നിരീക്ഷണത്തിന് പോയ പോലീസ് സംഘത്തിന് നേര്‍ക്ക് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

മാവോയിസ്റ്റുകളെന്ന് പോലീസ് അവകാശപ്പെടുന്ന സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പോലീസും വെടിവക്കുകയായിരുന്നെന്ന് പാലക്കാട് ജില്ലാ കളക്ടറും പോലീസ് മേധാവിയും അറിയിച്ചു. ആക്രമണത്തില്‍ ഒരു മാവോയിസ്റ്റിന് പരിക്കേറ്റതാyi സൂചനയുണ്ട്. പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടും പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന നിരീക്ഷണത്തിനിടയിലായിരുന്നു വെടിവപ്പ്. മാവോയിസ്റ്റ് സംഘത്തില് ഏഴ് പേര്‍ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. പോലീസ് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു.

പ്രദേശത്തെ ഊരുകളില്‍ തിരച്ചില്‍ ശക്തമാക്കാനായി കൂടുതല്‍ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് പോലീസിന് മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ഒരു ബാഗും ഇതില്‍ നിന്ന് ചില ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.