സ്വന്തം ലേഖകൻ: സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെയും സൌദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സ്ത്രീകളെ ആക്രമിക്കുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷംവരെ തടവും 5,000 റിയാൽ മുതൽ അരലക്ഷം റിയാൽവരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ കുറ്റകൃത്യങ്ങളാവും. ഈ നിയമം …
സ്വന്തം ലേഖകൻ: ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രിസാദെഹ് (62) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫക്രിസാദെഹുമായ പോയ വാഹനത്തിനു നേരെ അബ്സാദിൽ വച്ച് അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു. കൊലപാതകത്തിനു …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ പരാജയത്തിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൌദി അറേബ്യ. ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൌദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ജിഡിആർഎഫ്എ (ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു. ഇങ്ങനെ അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ തായ്‌വാന്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ കുമിംഗ്താങ് (കെ.എം.ടി) പാര്‍ട്ടി അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തി. പന്നിയുടെ കുടല്‍മാലയും മറ്റും പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു. …
സ്വന്തം ലേഖകൻ: പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഇരട്ടജീവപര്യന്തമാണ് ഭൂരിഭാഗം പേര്‍ക്കും കോടതി വിധിച്ചത്. അട്ടിമറി ശ്രമത്തിനായുള്ള ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. 2016 ജൂലൈ 15നാണ് അങ്കാറയിലെ എയര്‍ബേസിനടുത്ത് സര്‍ക്കാരിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നത്. പ്രതിഷേധത്തിനായെത്തിയ 500 …
സ്വന്തം ലേഖകൻ: ഹ്രസ്വസന്ദർശനത്തിനായി യുഎഇയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ മാറ്റങ്ങളും നടപടികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും …
സ്വന്തം ലേഖകൻ: യുഎസിലെ ആദ്യത്തെ കൊവിഡ് 19 വാക്സീൻ വിതരണം ചെയ്യുന്നതിനുള്ള ഓട്ടം ഇപ്പോൾ ഏതാണ്ട് മത്സരമായി മാറിയിരിക്കുകയാണ്. മാസച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ ഡ്രഗ് കമ്പനിയായ മോഡേണയുടെ അവസാനഘട്ട വാക്സീൻ ട്രയലിൽ നിന്നുള്ള ആദ്യകാല ഡാറ്റ 94% ഫലപ്രാപ്തി കാണിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് കൂട്ടയോട്ടം തുടങ്ങിയത്. തൊട്ടുപിന്നാലെ വാക്സീൻ നിർമ്മാതാക്കളായ ഫൈസർ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നതിനു നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന് പുറത്ത് നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്നതിന് അടുത്ത മാസം മുതല്‍ പ്രത്യേകം ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനമെന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓരോ പണം …