സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വീസക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തടഞ്ഞ് യു.എസ് കോടതി. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പൗരന്മാരെ ജോലിയില്‍ എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ എച്ച്1ബി വീസ നിയന്ത്രണങ്ങള്‍. കുടിയേറ്റ നിരോധന നയത്തിന് പിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങളും നടപ്പില്‍ വരുത്താനിരുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ നിലവില്‍ വരാനിരുന്ന നിയന്ത്രണങ്ങളാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി. കൊറോണ പ്രതിരോധ വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഓപ്പന്‍ ഫോറം പരിപാടിയില്‍ സംബന്ധിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഷേയ്ഖ് …
സ്വന്തം ലേഖകൻ: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നത് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ബഹുഭൂരിപക്ഷവും നീക്കിയതോടെ ഒമാൻ പുതിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമുള്ള സിനിമ തിയറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കുന്നതടക്കം ഇളവുകൾ കഴിഞ്ഞ ദിവസം മുതൽതന്നെ പ്രാബല്യത്തിൽ വന്നിരുന്നു. വാണിജ്യപ്രവർത്തനങ്ങൾക്കുള്ള അനുമതിക്ക് മുൻകരുതൽ നടപടികൾ ഒഴിവാക്കണമെന്ന് അർഥമില്ലെന്നും കോവിഡ് വൈറസ് നമുക്ക് ചുറ്റും തന്നെ ഉണ്ടെന്നും …
സ്വന്തം ലേഖകൻ: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍ – ബയേൺടെക്കിന്റെ കൊവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാരും അറിയിച്ചു. വാക്സിന് …
സ്വന്തം ലേഖകൻ: പ്രമുഖ ഇറാനിയന്‍ ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദേയുടെ കൊലപാതകത്തില്‍ റിയാദിന് പങ്കുണ്ടെന്ന തെഹ്‌റാന്റെ ആരോപണം നിഷേധിച്ച് സൌദി. ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൌദി മുന്നോട്ട് വന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ സൌദി …
സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിലെ എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും കെയർ സ്റ്റാഫിനും ക്രിസ്മസിന് 500 പൗണ്ട് വീതം താങ്ക്സ് മണി നൽകുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പ്രഖ്യാപിച്ചു. സ്വന്തം ജീവൻ പണയംവച്ച് കൊവിഡിനെതിരെ മുൻപന്തിയിൽനിന്ന് പോരാടുന്ന നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും കെയർ ഹോമുകളിലെ സ്റ്റാഫിനും ക്രിസ്മസിനു മുമ്പുതന്നെ ഈ തുക നൽകുമെന്നാണ് …
സ്വന്തം ലേഖകൻ: അർക്കാഡിയ ഗ്രൂപ്പിനു കീഴിലുള്ള ടോപ്പ് ഷോപ്പ്, ബർട്ടൺസ്, ഡൊറേത്തി പെർക്കിൻസ് എന്നീ വസ്ത്ര-വ്യാപാര ശൃഖലകളുടെ നിലനിൽപ്പ് തുലാസിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു പ്രമുഖ വ്യാപാര ശൃഖലയായ ഡെബ്നാംസും പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ. ചുരുങ്ങിയത് 12,000 പേരുടെ ജോലി ഇതിലൂടെ നഷ്ടമാകും. കഴിഞ്ഞ ഏപ്രിൽ മുതൽ ജെ.ഡി. സ്പോർട്സുമായി നടന്നുവന്ന റസ്ക്യൂ …
സ്വന്തം ലേഖകൻ: വേതന സംരക്ഷണ പദ്ധതിയുടെ പതിനേഴാമത്തേതും അവസാനത്തേതുമായ ഘട്ടം നടപ്പാക്കുന്നതിന് ആരംഭം കുറിച്ചതായി സൌദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തർക്കങ്ങൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒന്നുമുതൽ 4 വരെ തൊഴിലാളികളുള്ള സ്ഥാപങ്ങൾക്കാണ് ഡിസംബർ 1 ആരംഭിക്കുന്ന പദ്ധതി ബാധകമാകുക. എല്ലാ സ്ഥാപനങ്ങളും വേതന സംരക്ഷണ പരിപാടി …
സ്വന്തം ലേഖകൻ: ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെയാണ്. നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി …