1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന്റെ അരികെ? കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ
ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന്റെ അരികെ? കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: തുടർച്ചയായ നാലാം ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ എത്തിയതോടെ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന് തൊട്ടരികെ. . രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തിൽ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്ക പരത്തുകയാണ്. ഇന്നലെ ബ്രിട്ടനിലാകെ കൊവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാൽ പുതുതായി രോഗികളായത് 2,659 പേരും. …
“അമേരിക്കക്കാർക്ക് കമലയെ ഇഷ്ടമല്ല! വൈസ് പ്രസിഡന്റായാല്‍ അത് അപമാനം!” പുതിയ വിവാദത്തിന് തിരികൊളുത്തി ട്രം‌പ്
“അമേരിക്കക്കാർക്ക് കമലയെ ഇഷ്ടമല്ല! വൈസ് പ്രസിഡന്റായാല്‍ അത് അപമാനം!” പുതിയ വിവാദത്തിന് തിരികൊളുത്തി ട്രം‌പ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ് പ്രസിഡന്റായാല്‍ അത് രാജ്യത്തിന് അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. “ആളുകൾക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ …
നിർമിത ബുദ്ധി ഉപയോഗിച്ച് റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച് ഗാർഡിയൻ
നിർമിത ബുദ്ധി ഉപയോഗിച്ച് റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച് ഗാർഡിയൻ
സ്വന്തം ലേഖകൻ: നിർമിത ബുദ്ധി മാനവികതയെ കീഴടക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യൻ വിഹരിക്കുന്ന സമസ്ത മേഖലകളിലും റോബോട്ടുകൾ കടന്നുകയറുന്ന ഒരു കാലം സങ്കൽപം മാത്രമായിരിക്കില്ല. മനുഷ്യന് പകരമായി ജോലികൾ ഏറ്റെടുക്കുന്ന റോബോട്ടുകൾ പല മേഖലകളിലും നിലവിലുണ്ട്. ഇപ്പോഴിതാ, നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’. …
ഷാർജയിൽ രണ്ടാഴ്ച കൂടി വിദൂര പഠനം തുടരും; രക്ഷിതാക്കൾക്ക് ആശ്വാസം
ഷാർജയിൽ രണ്ടാഴ്ച കൂടി വിദൂര പഠനം തുടരും; രക്ഷിതാക്കൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഷാർജയിലെ സ്കൂളുകളിൽ രണ്ടാഴ്ചകൂടി വിദൂരപഠനംതന്നെ തുടരാൻ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ.) ഉത്തരവിട്ടു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികൾക്ക് പിന്തുണയറിയിച്ചാണ് എല്ലാവിഭാഗം വിദ്യാർഥികൾക്കും രണ്ടാഴ്ചത്തേക്കുകൂടി വിദൂരപഠനംതന്നെ മതിയെന്ന ഉത്തരവിറക്കിയത്. ഓഗസ്റ്റ്‌ 30-ന് യു.എ.ഇ.യിൽ ഭാഗികമായി വിദ്യാലയങ്ങൾ തുറന്നെങ്കിലും ഷാർജയിൽ വിദൂരപഠനം തുടരുകയായിരുന്നു. അതാണ് രണ്ടാഴ്ചത്തേക്കുകൂടി നീട്ടണമെന്ന് എസ്.പി.ഇ.എ. സ്കൂളധികൃതരോട് ആവശ്യപ്പെട്ടത്. …
കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക്​ ഒമാൻ എയർ സർവീസുകൾ ഒന്ന് മുതൽ; ഷെഡ്യൂൾ പുറത്ത്
കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക്​ ഒമാൻ എയർ സർവീസുകൾ ഒന്ന് മുതൽ; ഷെഡ്യൂൾ പുറത്ത്
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്ക് അടുത്തമാസം ഒന്നുമുതൽ ഒമാൻ എയർ സർവീസ്. മസ്കത്തിൽ നിന്നു കൊച്ചി, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. ദുബായ്, ദോഹ, ലണ്ടൻ, ഇസ്തംബുൾ, ഫ്രാങ്ക്ഫർട്ട്, കയ്റോ, ദാറസ്സലാം, സാൻസിബാർ, ക്വാലലംപുർ, മനില, ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ. കൊവിഡ് നിയന്ത്രണങ്ങൾ …
ഹോം ക്വാറന്റീന്‍ ലംഘിച്ചാൽ ഉടൻ പിടിവീഴും; ഖത്തറിൽ ഇഹ്തിറാസ്​ ആപ്പിൽ പുതിയ ഫീച്ചർ
ഹോം ക്വാറന്റീന്‍ ലംഘിച്ചാൽ ഉടൻ പിടിവീഴും; ഖത്തറിൽ ഇഹ്തിറാസ്​ ആപ്പിൽ പുതിയ ഫീച്ചർ
സ്വന്തം ലേഖകൻ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ കാലാവധിയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മേല്‍ പിടിമുറുക്കാന്‍ കൊവിഡ് 19 അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ വരുന്നു. സെപ്റ്റംബര്‍ മധ്യത്തോടെ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയാകും ഇഹ്‌തെറാസിന്റെ പ്രവര്‍ത്തനം. ഒരു വ്യക്തി ദേശീയ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ അല്ല ക്വാറന്റീനില്‍ കഴിയുന്നത്, അല്ലെങ്കില്‍ ആദ്യം റജിസ്റ്റര്‍ …
ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ എന്ന് സൂചന
ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ എന്ന് സൂചന
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സാധ്യതാ വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാൾക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടർന്നെന്നു വിവരം. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ വിവരങ്ങളിലാണ് ഈ സൂചന. വാക്സീൻ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് …
കൊവിഡ്: 6 പേരിൽ കൂടുതൽ ഒത്തുകൂടുന്നത് നിരോധിച്ച് ഇംഗ്ലണ്ട്; നഴ്മുമാർക്കുള്ള ഒഇടി പരീക്ഷയിൽ വൻ ഇളവുകൾ
കൊവിഡ്: 6 പേരിൽ കൂടുതൽ ഒത്തുകൂടുന്നത് നിരോധിച്ച് ഇംഗ്ലണ്ട്; നഴ്മുമാർക്കുള്ള ഒഇടി പരീക്ഷയിൽ വൻ ഇളവുകൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ നിരോധിച്ച് ഇംഗ്ലണ്ട്. തിങ്കളാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം വീടിനകത്തോ പുറത്തോ വലിയ ആൾക്കൂട്ടങ്ങൾ കണ്ടുമുട്ടുന്നത് തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ ഈ നിയന്ത്രണം സ്കൂളുകൾ, ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ കൊവിഡ്-സുരക്ഷിത വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, സംഘടിത …
ജമാല്‍ ഖഷോഗി വധക്കേസിൽ അന്തിമ വിധി: അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ്
ജമാല്‍ ഖഷോഗി വധക്കേസിൽ അന്തിമ വിധി: അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ്
സ്വന്തം ലേഖകൻ: സൌദി പൗരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ബിന്‍ അഹമ്മദ് ബിന്‍ ഹംസ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ വിധി പുറപ്പെടുവിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മറ്റ് മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. …
കുടിയേറ്റ നിയന്ത്രണം: സെപ്. 27ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിർണായക ജനഹിത പരിശോധന
കുടിയേറ്റ നിയന്ത്രണം: സെപ്. 27ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിർണായക ജനഹിത പരിശോധന
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തുന്ന ജനഹിത പരിശോധനയില്‍ സെപ്റ്റംബര്‍ 27ന് വോട്ടെടുപ്പ് നടക്കും.2014ല്‍ സമാന ആവശ്യമുന്നയിച്ച് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി തന്നെ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടിരുന്നു. വലതുപക്ഷ നിലപാടുകളുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഹിതപരിശോധനയ്ക്കു പിന്നില്‍. യൂറോപ്യന്‍ കുടിയേറ്റത്തിനു പരിധി വയ്ക്കണമെന്നതാണ് അവരുടെ പ്രധാന …