സാബു ചുണ്ടക്കാട്ടില്‍: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍.തോമാശ്‌ളീഹായുടെയും,ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സയുടെയും സംയുക്ത തിരുന്നാളിന് ജൂണ്‍ 25 ന് കൊടിയേറും.പ്രധാന തിരുന്നാള്‍ ജൂലൈ മാസം ഒന്നാം തിയതി ശനിയാഴ്ച നടക്കും.കോടിയേറ്റത്തെ തുടര്‍ന്ന് ദിവസവും വൈകുന്നേരം 5 ന് ദിവ്യബലിയും മധ്യസ്ഥാപ്രാര്ഥനകളും നടക്കും.പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മാസം ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ വ്യാഴം ആചരിച്ചതിനൊപ്പം, മാഞ്ചസ്റ്ററിലെയും വിശ്വാസ സമൂഹങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പെസഹാ വ്യാഴം ആചരിച്ചു. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിക്കും | കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ രൂപതാ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി നേതൃത്വം നല്കി. ദിവ്യബലി മദ്ധ്യേ നടന്ന …
അലക്‌സ് വര്‍ഗീസ് (ഓള്‍ഡ്ഹാം ആഷ്ടണ്‍): മാനവരാശിയുടെ മോചനത്തിനായി സ്വയംബലിയായിത്തീര്‍ന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മ്മയില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റിയും നോര്‍ത്ത് മാഞ്ചെസ്റ്റര്‍ കമ്മ്യൂണിറ്റിയും സംയുക്തമായി ആചരിക്കുന്നു. ദുഖ വെളളിയാഴ്ച രാവിലെ 10 മണിക്ക് ഓള്‍ഡ്ഹാമിലെ സെന്റ് പാട്രിക് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പീഡാനുഭവ വായനയും, കുരിശിന്റെ വഴിയും , തിരുസ്വരൂപം വണങ്ങലും, കൈപ്പുനീര്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ത്താവിന്റെ പീഡാനുഭവ ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യേശുനാഥന്റെ അന്ത്യ അത്താഴ വിരുന്നിന്റേയും , വിശുദ്ധ ബലി സ്ഥാപനത്തിന്റെയും അനുസ്മരണം ഉളവാക്കുന്ന പെസഹാ ആചരണ തിരുക്കര്‍മ്മങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് തുടക്കം കുറിക്കും ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ പത്തുമണിക്ക് ആരംഭിക്കും. പീഡാനുഭവ ചരിത്ര വായനയും …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ വിശുദ്ധവാരത്തിലേക്ക് ഭക്തിയോടെ പ്രവേശിച്ചു. ഇന്നലെ മാഞ്ചസ്റ്ററിന്റെ നാനാഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ വിശ്വാസികള്‍ വിശ്വാസത്തോടെയും, ഭക്തിയോടെയും ആഘോഷിച്ചു. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ.പ്രദീഷ് പുളിക്കല്‍ സി.എം.ഐ നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പും, …
കെ.ജെ.ജോണ്‍ (ന്യൂമില്‍ട്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ചുമാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവന്ന നോമ്പുകാല ധ്യാനങ്ങള്‍ പൂര്‍ത്തിയായി. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫന്‍ സമാധാനജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി. ‘ഈ ഭൂമിയേയും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ ഇല്ലാതെ …
രാജു വേലാംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 9 ആം തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന് പ്രഭാത നമസ്‌കാരവും, ‘ഇസ്രായേലിന്റെ രാജാവായി …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ മേഘലയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജില്‍ വിശുദ്ധവാരം ഭക്തിപുരസ്സരം ആഘോഷിക്കുന്നു. വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി കാര്‍മ്മികത്വം വഹിക്കുന്നതാണ്. ‘ഭയപ്പെടേണ്ട,ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് …
വിശുദ്ധ വാര തിരുക്കര്‍മ ങ്ങളും മാര്‍ ജോസഫ് ശ്രമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും സൌത്ത് ഏന്‍ഡ് ഓണ്‍ സീയില്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍കിയിലെ കുര്‍ബാന സെന്റര്‍ ആയ വിശുദ്ധ അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ വാര തിരുകര്‍മങ്ങ ളും മാര്‍ ജോസഫ് ശ്രമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും പീടാനുഭവ വാരത്തിലെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. …
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം. ഏപ്രില്‍ 8 ആം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ആം തീയതി ശനിയാഴ്ച വരെ. ഇംഗ്ലണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബര്മില്‍ങ്ങ്ഹാം സെന്റ്ഗ ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 8 ആം തിയതി ശനിയാഴ്ച രാവിലെ 10 ന് ബര്‍മിങ്ങ്ഹാം ആല്‍ബര്‍ട്ട് റോഡിലുള്ള All …