സ്വന്തം ലേഖകന്‍: അഴിമതി വിരുദ്ധ വേട്ടയ്ക്കിടെ വീട്ടുതടങ്കിലിലായ സൗദി കോടീശ്വരന്മാര്‍ക്ക് ക്രൂര മര്‍ദ്ദനം ഏറ്റതായി വെളിപ്പെടുത്തല്‍ ലക്ഷ്യം സ്വത്തുക്കളും പണവും പിടിച്ചെടുക്കല്‍. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടങ്കലിലാക്കിയവരില്‍ നിന്നും സ്വത്തുക്കളും പണവും പിടിച്ചെടുക്കാന്‍ സൗദി ഭരണകൂടം മര്‍ദ്ദനമഴിച്ചുവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തടങ്കലില്‍ മരണപ്പെട്ട സൗദി മേജര്‍ ജനറല്‍ അലി അല്‍ ഖഹ്ത്താനിയുടെ …
സ്വന്തം ലേഖകന്‍: റഷ്യന്‍ പോലീസിനെ വട്ടംകറക്കി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 27 ജോഡി കൈപ്പത്തികള്‍. നദീദ്വീപായ കബറോവ്‌സ്‌കില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മനുഷ്യരുടെ കൈപത്തികള്‍ കണ്ടെത്തിയത്. റഷ്യ, ചൈന അതിര്‍ത്തിക്ക് കിലോമീറ്ററുകള്‍ അകലെയാണ് കൈപ്പത്തികള്‍ കണ്ടെത്തിയ കബറോവ്‌സ്‌ക് ദ്വീപ്. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ബാഗും അതിനുള്ളില്‍ കൈപ്പത്തികളും കണ്ടെത്തുകയായിരുന്നു. ഇവ എവിടെ …
സ്വന്തം ലേഖകന്‍: തേനി കാട്ടുതീ, മരിച്ചവരുടെ എണ്ണം 11 ആയി; അനുമതിയില്ലാത്ത ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി കേരളം. കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. അരുള്‍ ശെല്‍വം, ദിവ്യ എന്നിവരാണു തിങ്കളാഴ്ച വൈകിട്ടു മരിച്ചത്. ഈറോഡ!് തമിഴ്‌നാട് സ്വദേശികളായ തമിഴ്‌ശെല്‍വന്‍, ദിവ്യ, വിവേക്, ചെന്നൈ സ്വദേശികളായ …
സ്വന്തം ലേഖകന്‍: കര്‍ഷകര്‍ക്കു മുന്നില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ മുട്ടുമടക്കി; പതിനായിരങ്ങളുടെ മുംബൈ ലോംഗ് മാര്‍ച്ചിന് ശുഭാന്ത്യം. നാസിക്കില്‍ നിന്നു മുംബൈയിലേക്കു കാല്‍നടയായി പതിനായിരക്കണക്കിനു കര്‍ഷകര്‍ നടത്തിയ സമരയാത്രയ്ക്കു ശുഭാന്ത്യം. കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍, വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, …
സ്വന്തം ലേഖകന്‍: ‘ബീച്ചില്‍ ബിക്കിനിയല്ലാതെ പിന്നെ സാരി ഉടുക്കണോ?’ ട്രോളന്മാരോട് പൊട്ടിത്തെറിച്ച് രാധിക ആപ്‌തെ. ഗോവയില്‍ അവധി ആഘോഷിക്കുന്ന രാധിക താന്‍ ബിക്കിനി അണിഞ്ഞ്, കാമുകനായ മാര്‍ക്ക് റിച്ചാര്‍ഡ്‌സണിനൊപ്പം മദ്യം നുണഞ്ഞ് ബീച്ചില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. ചിത്രത്തിനു താഴെ രാധികയെ വിമര്‍ശിച്ചും സദാചാരം ഉപദേശിച്ചും അനേകം കമന്റുകളാണ് വന്നത്. ബിക്കിനിയുടെ പേരില്‍ …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് താനും പ്രിയങ്കയും മാപ്പു നല്കിയിരുന്നതായി രാഹുല്‍ ഗാന്ധി. ഐഐഎം സിംഗപ്പൂര്‍ അലുമ്‌നി അസോസിയേഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുത്തശി ഇന്ദിഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും വധത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. രാജ്യതാത്പര്യത്തിനായി നിലകൊണ്ടതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരിലെ രാഹുലിന്റെ പ്രസംഗത്തിന്റെ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മരണത്തില്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തീപിടിക്കവെ രജനീകാന്ത് ഹിമാലയത്തില്‍. എല്ലാ വര്‍ഷവുമുള്ള ഹിമാലയന്‍ യാത്രയിലാണ് രജനി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷമുള്ള രജനിയുടെ ആദ്യ ഹിമാലയന്‍ യാത്രയാണിത്. പതിനഞ്ചാം തവണയാണ് സ്‌റ്റൈന്‍ മന്നന്‍ ഹിമാലയ സന്ദര്‍ശനത്തിന് എത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനുമായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കവെയാണ് രജനിയുടെ യാത്ര. രണ്ടാഴ്ചത്തെ യാത്രയിലാണ് രജനി. സാധാരണ …
സ്വന്തം ലേഖകന്‍: തേനിയില്‍ കാട്ടുതീയില്‍ കുടുങ്ങിയ 8 മരിച്ചു; 15 പേര്‍ക്ക് ഗുരുതര പരുക്ക്; കാട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം. ദേവികുളം ടോപ്‌സ്റ്റേഷന്റെ മറുഭാഗത്തായി കൊളുക്കുമലയില്‍നിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക്’ട്രക്കിങ്ങിനുപോയ 36 അംഗസംഘം കാട്ടുതീയില്‍ കുടുങ്ങി. 8 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തുപേര്‍ക്ക് സാരമായ പരിക്കുണ്ട്. ഏഴുപേര്‍ വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് …
സ്വന്തം ലേഖകന്‍: ലോംഗ് മാര്‍ച്ച് മുംബൈയില്‍; കര്‍ഷകരുടെ കരുത്തില്‍ നഗരം സ്തംഭിച്ചു; മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാന്‍ സമരക്കാര്‍. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഈ സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ …
സ്വന്തം ലേഖകന്‍: ‘എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്, എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്,’ വനിതാദിന പരസ്യത്തില്‍ പാര്‍വതി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിലാണ് പാര്‍വതി തന്റെ അഭിപ്രായങ്ങളും ആശയങ്ങളും ആത്മവിശ്വാസത്തോടെ തുറന്നു പറയുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന് തൊട്ടു പിറകെയാണ് പാര്‍വതിയുടെ പരസ്യം പുറത്തിറങ്ങിയത്. ‘ഞാന്‍ വളരെ …