സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് വര്‍ണ വിവേചനം ഉണ്ടായിരുന്നു,’ തെറ്റ് ഏറ്റു പറഞ്ഞ് നാഷണല്‍ ജ്യോഗ്രഫിക് മാസിക. മാസികയുടെ പ്രസാധക ചരിത്രത്തില്‍ പറ്റിയ തെറ്റുകള്‍ ഏറ്റുപറയുന്നത് എഡിറ്റര്‍ ഇന്‍ ചീഫായ സൂസന്‍ ഗോള്‍ഡ്ബര്‍ഗാണ്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ പത്രാധിപ!ര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയും ആദ്യ ജൂതയുമാണ് സൂസന്‍. ”ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ വര്‍ണ്ണവിവേചനം ഉണ്ടായിരുന്നു. ആ ചരിത്രത്തിനപ്പുറം …
സ്വന്തം ലേഖകന്‍: സ്‌ക്രീനില്‍ വെറുതെ അരക്കെട്ടിളക്കാനും എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും താത്പര്യമില്ലെന്ന് ആന്‍ഡ്രിയ ജെറമിയ; സിനിമ പൂര്‍ണമായും പുരുഷമേധാവിത്വമുള്ള മേഖലയാണെന്നും താരം. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ പ്രമുഖ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ വാര്‍പ്പ് മാതൃകളെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആന്‍ഡ്രിയ. സിനിമ തീര്‍ത്തും പുരുഷാധിപത്യമുള്ള മേഖലയാണ്. …
സ്വന്തം ലേഖകന്‍: യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടി അശ്വമേധം അവസാനിപ്പിക്കാന്‍ സംസ്ഥാന പാര്‍ട്ടികളുടെ മഹാസഖ്യം രൂപപ്പെടുന്നു. ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും സമാജ്വാദി പാര്‍ട്ടി കീഴടക്കി. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. ബിഹാറിലെ അറാറിയ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായി. …
സ്വന്തം ലേഖകന്‍: തമിഴ് റോക്കേഴ്‌സ് അഡ്മിനും സംഘാഗങ്ങളും അറസ്റ്റില്‍. പുതിയ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് അഡ്മിനും കൂട്ടാളികളും അറസ്റ്റില്‍. അഡ്മിന്‍ വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് പിടികൂടിയത്. കാര്‍ത്തിക് പുറമെ തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്‌സ് ഉടമകളായ ജോണ്‍സണ്‍, സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് …
സ്വന്തം ലേഖകന്‍: കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂടും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ബില്‍ ഈനിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. സാമാജികരുടെ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നിയമിച്ച ജയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ …
സ്വന്തം ലേഖകന്‍: പുടിനുമായി ഫുട്‌ബോള്‍ നയതന്ത്ര യുദ്ധത്തിന് തെരേസാ മേയ്; റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. സാലിബറിയില്‍ മുന്‍ റഷ്യന്‍ ചാരനെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയുടെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇതിനുള്ള മറുപടി ആവശ്യപ്പെട്ട് തെരേസാ മെയ് റഷ്യക്ക് അന്ത്യശാസനവും …
സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമന്‍ ബോംബ് കണ്ടെത്തി; ഇറ്റലിയില്‍ 25,000 ത്തോളം പേരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഫനോ നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്ന് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബാണ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ് നഗരത്തില്‍ നിന്നുള്ള കൂട്ട ഒഴിപ്പിക്കല്‍. ബോംബ് കണ്ടെത്തിയ സ്ഥലത്തിന്റെ 1,800 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ തുടങ്ങുന്നു; ദിലീപിന് ഇനി വിചാരണയുടെ ദിനങ്ങള്‍. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും ബുധനാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ …
സ്വന്തം ലേഖകന്‍: ട്രംപുമായുള്ള അവിഹിത ബന്ധം പുറത്തു പറയാതിരിക്കാന്‍ വാങ്ങിയ പണം തിരിച്ചു നല്‍കാമെന്ന് പോണ്‍ നായിക സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്ന സ്റ്റെഫാനി ക്ലിഫോര്‍ഡ്. താനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ വിവരം പുറത്തുപറയാന്‍ അനുവദിക്കണമെന്നും ഈ ബന്ധത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ താന്‍ വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നും സ്റ്റെഫാനി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ആവശ്യത്തിന് ബജറ്റ് വിഹിതം ലഭിക്കാതെ ഇന്ത്യന്‍ സൈന്യം ഞെരുക്കത്തില്‍; സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും പഴഞ്ചനായതായി റിപ്പോര്‍ട്ട്. പെട്ടെന്നൊരു യുദ്ധമുണ്ടായാല്‍ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം ആവശ്യത്തിന് പണം അനുവദിക്കാതെ ഗുരുതര പ്രശ്‌നത്തിലാണെന്നും ലോക്‌സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ന്ന് പാക്, ചൈനീസ് …