1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2018

സ്വന്തം ലേഖകന്‍: കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂടും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ബില്‍ ഈനിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.

സാമാജികരുടെ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നിയമിച്ച ജയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളത്.

മന്ത്രിമാരുടെ ശമ്പളം ഒരു 1,03,700 രൂപയാക്കാനായിരുന്നു കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഒറ്റയടിക്ക് ഈ വര്‍ധന പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. എംഎല്‍എമാരുടെ ശമ്പളം 92,000 ആക്കണമെന്ന ശുപാര്‍ശയിലും സര്‍ക്കാര്‍ ഭേദഗതി വരുത്തി. നടപ്പു നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചു പാസ്സാക്കാനാണു തീരുമാനം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.