സ്വന്തം ലേഖകന്‍: സ്‌കൂളിലോ കോളജിലോ സര്‍വകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. എല്ലാ പാഠ്യപദ്ധതിയില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നും പൊതുസമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി ചുള്ളിക്കാട് വ്യക്തമാക്കി. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്കു വാരിക്കോരിക്കൊടുത്തു വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ഇങ്ങനെയൊരപേക്ഷ ഉന്നയിക്കാന്‍ …
സ്വന്തം ലേഖകന്‍: ക്രോയിഡോണില്‍ എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചുകയറി, വാതക ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു. ലണ്ടനിനടുത്ത് ക്രോയിഡോണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ഇന്നലെ ക്രോയ്‌ഡോണിലേ വൈറ്റ്‌സ്റ്റോണ്‍ വേയിലുള്ള എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് …
സ്വന്തം ലേഖകന്‍: സാമ്പത്തിക രംഗത്ത് ബ്രിട്ടന്‍ 150 വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഇന്ത്യ 30 വര്‍ഷം നേടിയതായി നോബേല്‍ ജേതാവ് പോള്‍ ക്രുഗ്മാന്‍. ഇന്ത്യ ത്വരിതഗതിയിലുള്ള മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്നും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും 2008 ലെ നൊബേല്‍ സമ്മാന ജേതാവുമായ പോള്‍ ക്രുഗ്മാന്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് സാമ്പത്തിക അസമത്വം ഗുരുതര പ്രശ്‌നമായി തുടരുകയാണ്. …
സ്വന്തം ലേഖകന്‍: മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മണലില്‍ വാഹനം പുതഞ്ഞതിനെ തുടര്‍ന്ന് മരുഭൂമിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്നറിയാതെ നിന്ന വിദേശികളെ യാദൃശ്ചികമായി അതുവഴി വന്ന ഷെയ്ഖ് മുഹമ്മദും സംഘവും സഹായിക്കുകയായിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ കാറില്‍ ഇവരുടെ വാഹനം കെട്ടിവലിച്ചു കയറ്റുകയായിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു കാലത്ത് ട്രംപിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; ബ്രിട്ടീഷ് കമ്പനിക്ക് ഫേസ്ബുക്കിന്റെ ഇരുട്ടടി. രാഷ്ട്രീയ വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയാണ് ഫേസ്‌ക്ക് പുറത്താക്കിയത്. സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫെയ്‌സ് ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ബ്രിട്ടിഷ് സ്വകാര്യസ്ഥാപനം ചോര്‍ത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ …
സ്വന്തം ലേഖകന്‍: മുടിഞ്ഞ ഗ്ലാമര്‍! ചൈനീസ് വിമാനത്താവള ജീവനക്കാരന്റെ ശമ്പളം വെട്ടിക്കുറച്ച് വിമാനക്കമ്പനി. ജോലിക്കിടെ യൂണിഫോമും സണ്‍ഗ്ലാസുമായി ഒരു വിമാനയാത്രക്കാരിക്കു വിഡിയോ പിടിക്കാന്‍ നിന്നുകൊടുത്തതോടെയാണ് കമ്പനിക്കാര്‍ ശമ്പളം വെട്ടിക്കുറച്ചത്. എന്നാല്‍ വിഡിയോ വൈറലായതോടെ യുവാവ് സമൂഹ മാധ്യമങ്ങളില്‍ താരമായി. സിനിമാതാരമാണോയെന്ന് ആരും സംശയിച്ചുപോകുന്ന ചൈനീസ് യുവാവിനെ ഷിയമെന്‍ വിമാനത്താവളത്തില്‍ യാത്രക്കാരിയാണു വിഡിയോയില്‍ പകര്‍ത്തിയത്. വിഡിയോയിലെ സുന്ദരനെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്താനില്‍ അക്രമം പതിവാകുന്നു; പരാതിയുമായി ഇന്ത്യ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാക് സര്‍ക്കാരിന് പരാതി നല്കി. മൂന്നു മാസത്തിനിടെ നല്കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. കുടുംബസമേതം ഷോപ്പിംഗിന് പോയ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഏറ്റവുമൊടുവില്‍ മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ അദ്ദേഹത്തെ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു. …
സ്വന്തം ലേഖകന്‍: ചക്ക ഇനി വെറും ചക്കയല്ല! കേരളത്തിന്റെ ഔദ്യോഗിക ഫലം; പ്രഖ്യാപനം മാര്‍ച്ച് 21 ന്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21നു നടക്കും. ഇതിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകും. കാര്‍ഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. രാജ്യാന്തര …
സ്വന്തം ലേഖകന്‍: രാജവെമ്പാലകളെ ഉമ്മവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ മലേഷ്യന്‍ പാമ്പുപിടിത്ത വിദഗ്ധന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. മലേഷ്യന്‍ അഗ്‌നിശമന സേനയിലെ ജീവനക്കാരനും പാമ്പുപിടിത്ത വിദഗ്ധനുമായ അബു സരിന്‍ ഹുസൈനാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിനെ മക്കളെപ്പോലെ സ്‌നേഹിച്ചിരുന്ന സരിന്‍ മലേഷ്യയിലെ വിവിധയിടങ്ങളില്‍ ആളുകളുടെ അടിയേറ്റ് ചാവുന്നതിനുമുമ്പ് ഓടിയെത്തി പാമ്പുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുമായിരുന്നു. അതിനിടെ നിരവധിതവണ …
സ്വന്തം ലേഖകന്‍: ട്രംപിനോടുള്ള ആരാധനമൂത്ത് മകന് ട്രംപ് എന്ന് പേരിട്ടു; പുലിവാല് പിടിച്ച് അഫ്ഗാന്‍ സ്വദേശി. മകന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ട സയദ് അസദുള്ളയ്ക്കാണ് ആ പേര് കാരണം കുടുംബവീടും ബന്ധുക്കളെയുമെല്ലാം നഷ്ടമായത്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അഫ്ഗാനിലെ ‘ട്രംപിന്റെ’ ജനനം. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനുമുമ്പേ ഡൊണാള്‍ഡ് ട്രംപ് …