1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനും ഇറാനും കൈ കൊടുക്കുന്നു, നാലു വര്‍ഷത്തിനു ശേഷം ടെഹ്‌റാനില്‍ ബ്രിട്ടീഷ് എംബസി തുറന്നു
ബ്രിട്ടനും ഇറാനും കൈ കൊടുക്കുന്നു, നാലു വര്‍ഷത്തിനു ശേഷം ടെഹ്‌റാനില്‍ ബ്രിട്ടീഷ് എംബസി തുറന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനും ഇറാനും കൈ കൊടുക്കുന്നു, നാലു വര്‍ഷത്തിനു ശേഷം ടെഹ്‌റാനില്‍ ബ്രിട്ടീഷ് എംബസി തുറന്നു. നാലു വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ എംബസിയാണ് വീണ്ടും തുറന്നത്. ഇന്ത്യന്‍ വംശജനായ അജയ് ശര്‍മയാണ് ടെഹ്‌റാനിലെ ബ്രിട്ടിഷ് പ്രതിനിധി. മറുവശത്ത് ലണ്ടനിലെ ഇറാന്‍ എംബസിയും ഇന്നലെ തുറന്നു. ഇറാന്‍ ആണവപദ്ധതിക്കു നിയന്ത്രണമേര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ആണവക്കരാറിന് യുഎസ്, ബ്രിട്ടന്‍, …
മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം
മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം
സ്വന്തം ലേഖകന്‍: മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം. ആഭ്യന്തര യുദ്ധത്തില്‍ വലയുന്ന സിറിയ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. ദിവസങ്ങളായി ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയായിരുന്നു ഇവര്‍. കുടിയേറ്റക്കാരെ തടയാന്‍ കഴിഞ്ഞ വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാസിഡോണിയ അതിര്‍ത്തി അടച്ചു കനത്ത കാവലിട്ടിരുന്നു. സായുധ പൊലീസ് നിര ഭേദിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കെതിരെ …
ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം
ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം. ഇംഗ്ലണ്ടിലെ സസ്‌കിസില്‍ വ്യോമാഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് ഹക്കര്‍ ഹണ്ടര്‍ വിമാനം തകര്‍ന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്തി. പറന്നു കൊണ്ടിരിക്കുന്ന വിമാനം തകര്‍ന്ന് വീണ് …
കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകന്‍: കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കാണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗമായ ഖലീല്‍ അബ്ദുള്ളയാണ് മുന്നോട്ട് വച്ചത്. ഇത് രണ്ടാം തവണയാണ് പ്രവാസികളുടെ പണം ലക്ഷ്യം വച്ചുള്ള നിര്‍ദ്ദേശം കുവൈറ്റ് പാര്‍ലമെന്റില്‍ എത്തുന്നത്. അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കുവാന്‍ …
കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം
കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം
സ്വന്തം ലേഖകന്‍: കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം. ദക്ഷിണ, ഉത്തര കൊറിയകള്‍ക്കിടയിലെ സംഘര്‍ഷത്തിന് അയവു വരുത്തിക്കൊണ്ട് അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താനാണ് പുതിയ തീരുമാനം. യുദ്ധാന്തരീക്ഷം ലഘൂകരിക്കലാണ് ഉദ്ദേശ്യമെന്നും ഇരുരാജ്യങ്ങളിലേയും ഉന്നതനേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് അറിയിച്ചു. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയ നടത്തുന്ന ഉച്ചഭാഷിണി പ്രചാരണം അവസാനിപ്പിക്കണമെന്ന ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് …
ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ
ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ. ചെലവു ചുരുക്കല്‍ നടപടികള്‍ ലംഘിച്ച കുറ്റത്തിനാണ് ഉദ്യോ?ഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 നു ശേഷം ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 1.20 ലക്ഷം കവിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും താഴെത്തട്ടിലുള്ളവരും നടപടിക്കു വിധേയരായവരിലുണ്ട്. ഔദ്യോഗിക ചടങ്ങുകളിലെ …
രൂപ വീണ്ടും താഴേക്ക്, പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം
രൂപ വീണ്ടും താഴേക്ക്, പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം
സ്വന്തം ലേഖകന്‍: രൂപ വീണ്ടും താഴേക്ക്, പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം. രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് അപ്രതീക്ഷിത നേട്ടമാകുകയാണ്. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും രൂപയുടെ വിലയിടിവ് മാറ്റമുണ്ടാക്കിയതോടെ നാട്ടിലേക്ക് പണമയക്കാന്‍ പലരും നെട്ടോട്ടമോടാന്‍ തുടങ്ങി. കറന്‍സി വിനിമയത്തില്‍ കൂടുതല്‍ രൂപ ലഭിക്കും എന്നതിനാലാണിത്. യുഎഇ ദിര്‍ഹമിന് 18 രൂപ രണ്ട് …
ഇസ്ലാമിക് സ്റ്റേറ്റ് നേതൃനിരയിലെ രണ്ടാമന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റ് നേതൃനിരയിലെ രണ്ടാമന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ നേതൃനിരയിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡ്രോണുപയോഗിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗസ്ത് 18 ന് ഇറാഖിലെ മൊസൂളില്‍ വെച്ച് ഇയാളുടെ വാഹനത്തിന് നേരേ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാഖില്‍നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും …
യുഎഇ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന രാജ്യം, അബുദാബിയില്‍ ഹിന്ദു ക്ഷേത്രം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി യുഎഇ മന്ത്രിയുടെ ട്വീറ്റ്
യുഎഇ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന രാജ്യം, അബുദാബിയില്‍ ഹിന്ദു ക്ഷേത്രം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി യുഎഇ മന്ത്രിയുടെ ട്വീറ്റ്
സ്വന്തം ലേഖകന്‍: യുഎഇ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന രാജ്യം, അബുദാബിയില്‍ ഹിന്ദു ക്ഷേത്രത്തിന് ഇടം നല്‍കിയതിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി യുഎഇ മന്ത്രിയുടെ ട്വീറ്റ്. മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും മാനിക്കുന്ന നിലപാടാണ് യു.എ.ഇ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഹിന്ദുക്കള്‍ക്ക് …
ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി
ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി. ഏതു നിമിഷവും യുദ്ധത്തിന് തയ്യാറാകാന്‍ ഉത്തര കൊറിയന്‍ സൈന്യത്തിനും ഉത്തരവു നല്‍കിയിട്ടുണ്ട്. ഉത്തര കൊറിയക്ക് എതിരായ പ്രചാരണം ഇന്ന് ഉച്ചയ്ക്കുമുന്‍പേ നിര്‍ത്തിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊറിയന്‍ അതിര്‍ത്തിയില്‍ മൈക്കിലൂടെ നടത്തുന്ന …