1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ, ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ, ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി
സ്വന്തം ലേഖകന്‍:അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അടക്കമുള്ള ജി 20 ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണം പുറത്തായി. ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് നേതാക്കളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസാ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ വിലാസം മാറി അയച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുടെ വിവരങ്ങളാണ് ഇമെയിലില്‍ …
ബിബിസി അവതാരകന്‍ ജെറിമി ക്ലാര്‍ക്‌സണെ പറഞ്ഞു വിട്ടതിനു പിന്നാലെ മേധാവിക്ക് വധ ഭീഷണി
ബിബിസി അവതാരകന്‍ ജെറിമി ക്ലാര്‍ക്‌സണെ പറഞ്ഞു വിട്ടതിനു പിന്നാലെ മേധാവിക്ക് വധ ഭീഷണി
സ്വന്തം ലേഖകന്‍: ജനപ്രിയ അവതാരകനായ ജെറിമി ക്ലാര്‍ക്‌സണെ ബിബിസി പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെ ബിബിസി മേധാവിക്കുനേരെ വധഭീഷണി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിനാണ് ഇമെയിലില്‍ വധഭീഷണി ലഭിച്ചത്. നേരത്തെ ബിബിസിയിലെ വാഹന സംബന്ധമായ ജനപ്രിയ പരിപാടി ടോപ് ഗിയറിന്റെ അവതാരകന്‍ ജെറിമി ക്ലാര്‍ക്‌സണെ പുറത്താക്കുവെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ചാനല്‍ അധികാരികള്‍ അറിയിച്ചത്. എന്നാല്‍ …
പ്രവാസികളുടെ സ്വപ്നം പൂവണിയുന്നു, എയര്‍ കേരള ഈ വര്‍ഷം പറക്കും
പ്രവാസികളുടെ സ്വപ്നം പൂവണിയുന്നു, എയര്‍ കേരള ഈ വര്‍ഷം പറക്കും
സ്വന്തം ലേഖകന്‍: പ്രവാസി മലയാളികളുടെ ഏറെ നാളത്തെ സ്വപ്നമായ എയര്‍ കേരളയുടെ ആദ്യ വിമാനം ഈ വര്‍ഷം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. കൊച്ചിന്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 15 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. ന്യൂഡല്‍ഹി, മുംബൈ,ചെന്നൈ എന്നീ …
ദക്ഷിണ പസഫിക് സമുദ്ര മേഖലയില്‍ കടുത്ത ഭൂകമ്പം, സുനാമി മുന്നറിയിപ്പ്
ദക്ഷിണ പസഫിക് സമുദ്ര മേഖലയില്‍ കടുത്ത ഭൂകമ്പം, സുനാമി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ദക്ഷിണ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ തീരപ്രദേശങ്ങളില്‍ സൂനാമി ഭീഷണി. ഇതേ തുടര്‍ന്ന് പസഫിക്കിന്റെ വടക്ക് റഷ്യ വരെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ അധികൃതര്‍ സൂനാമി ജാഗ്രതാ നിര്‍ദേശം നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാപുവ ന്യൂഗിനിയിലെ കൊകോപോ പട്ടണത്തിന് 50 കിലോമീറ്റര്‍ …
കാശ്മീരില്‍ ഝലം നദി കര കവിഞ്ഞു, അതി ജാഗ്രതാ നിര്‍ദേശം
കാശ്മീരില്‍ ഝലം നദി കര കവിഞ്ഞു, അതി ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: ജമ്മു കാശ്മീരില്‍ ഝലം നദി കര കവിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ജലനിരപ്പ് അപകടമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് 44 കെട്ടിടങ്ങള്‍ ഒലിച്ചു പോയതായി പൊലീസ് അറിയിച്ചു. പതിനെട്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മദ്ധ്യ കാശ്മീരിലെ ബഡ്ഗം …
അറബ് രാജ്യങ്ങള്‍ പൊതു സൈന്യം രൂപീകരിക്കുന്നു, ലോകത്തിലെ വന്‍ശക്തിയാകാന്‍ നീക്കം
അറബ് രാജ്യങ്ങള്‍ പൊതു സൈന്യം രൂപീകരിക്കുന്നു, ലോകത്തിലെ വന്‍ശക്തിയാകാന്‍ നീക്കം
സ്വന്തം ലേഖകന്‍: അറബ് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അസ്വാരസ്യങ്ങള്‍ നേരിടാന്‍ പൊതുസൈന്യം രൂപീകരിക്കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി അറിയിച്ചു. ഈജിപ്തില്‍ രണ്ടു ദിവസത്തെ അറബ് ഉച്ചകോടിക്ക് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലോകത്തിനെതിരെ വര്‍ദ്ധിച്ചു വരുന്ന വെല്ലുവിളികള്‍ നേരിടാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പുതിയ ഏകീകൃത …
ക്യാമറയെ തോക്കെന്ന് ധരിച്ച് കൈകള്‍ ഉയര്‍ത്തുന്ന പിഞ്ചു കുഞ്ഞിന്റെ ഞെട്ടിക്കുന്ന ചിത്രം വൈറലാകുന്നു
ക്യാമറയെ തോക്കെന്ന് ധരിച്ച് കൈകള്‍ ഉയര്‍ത്തുന്ന പിഞ്ചു കുഞ്ഞിന്റെ ഞെട്ടിക്കുന്ന ചിത്രം വൈറലാകുന്നു
സ്വന്തം ലേഖകന്‍: ജീവിതത്തിനും മരണത്തിനും ഇടയില്‍ ഊയലാടുന്ന ജീവനുമായി യുദ്ധ മേഖലകളില്‍ പിച്ചവക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ പ്രതിനിധിയാകുകയാണ് ക്യാമറയെ തോക്കെന്ന് തെറ്റിധരിച്ച് ഇരു കൈകളും ഉയര്‍ത്തി നില്‍ക്കുന്ന പിഞ്ചു കുഞ്ഞ്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചിത്രം ലോകമാകെ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഫോട്ടോജേണലിസ്റ്റായ നാദിയ അബുഷബാനാണ് ചിത്രം പകര്‍ത്തിയത്. ക്യാമറയുമായി മുന്നിലേക്ക് വന്ന ഫോട്ടോഗ്രാഫറിന് മുന്നില്‍ …
ലോക കവിതയുടെ ട്രാന്‍സ്‌ട്രൊമര്‍ വിടവാങ്ങി
ലോക കവിതയുടെ  ട്രാന്‍സ്‌ട്രൊമര്‍ വിടവാങ്ങി
സ്വന്തം ലേഖകന്‍: നൊബേല്‍ സമ്മാന ജേതാവും സ്വീഡിഷ് മഹാകവിയുമായ ടോമാസ് ട്രാന്‍സ്‌ട്രൊമെര്‍ അന്തരിച്ചു. എണ്‍പത്തി മൂന്നു വയസായിരുന്നു. 2011 ലാണ് ട്രാന്‍സ്‌ഫോര്‍മര്‍ക്ക് സാഹിത്യ നൊബേല്‍ ലഭിച്ചത്. അറുപതിലേറെ ഭാഷകളിലേക്കു കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ട്രാന്‍സ്‌ഫോര്‍മര്‍ക്ക് 1990 ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് സംസാരശേഷിയും വലതുകൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം ഇടതുകൈ കൊണ്ട് കവിതയെഴുത്തു തുടര്‍ന്നു. മനഃശാസ്ത്ര …
യെമനില്‍ പൊരിഞ്ഞ പോരാട്ടം, ആകാശത്തിന്റെ നിയന്ത്രണം സൗദി പിടിച്ചു
യെമനില്‍ പൊരിഞ്ഞ പോരാട്ടം, ആകാശത്തിന്റെ നിയന്ത്രണം സൗദി പിടിച്ചു
സ്വന്തം ലേഖകന്‍: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകവെ ആകാശത്തിന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു. അതേ സമയം തെരുവുകളില്‍ ഹൗതി അനുകൂലികളും ഹൗതി വിമതരും പരസ്പരം കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈന്യം കൂടുതല്‍ ഹൗതി സ്വാധീന മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ യെമന്റെ ആകാശ നിയന്ത്രണം കൈവശപ്പെടുത്തായത് സൗദി …
ന്യൂഡല്‍ഹി ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലണ്ടനിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഒരു സംഘം നടത്തിയ ശ്രമം പൈലറ്റിന്റെ ഉറച്ച നിലപാടു കാരണം പാളി. യാത്രക്കാരായ ആറുപേരാണ് റാഞ്ചല്‍ നാടകത്തിനു ശ്രമിച്ചതെന്ന് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പാണ് റാഞ്ചല്‍ ശ്രമം നടന്നത്. ഒരു യാത്രക്കാരന്‍ രോഗം നടിച്ച് അവശനായി. ഉടനെ മറ്റ് …