1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2017

സ്വന്തം ലേഖകന്‍: 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്‍ ഒരു സ്തീ ശബ്ദം, അപൂര്‍വ ബഹുമതിയുമായി ഇറ്റലിയിലെ ക്ലാസിക്കല്‍ ഗായിക സിസിലിയ ബാര്‍ട്ടോലി. സിസ്‌റ്റൈന്‍ ചാപ്പലിലെ ക്വയറില്‍ സ്ത്രീകള്‍ക്ക് ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ആ പതിവാണ് 20 പുരുഷന്മാരും 30 ആണ്‍കുട്ടികളും അടങ്ങുന്ന സിസ്‌റ്റൈന്‍ ക്വയര്‍ സംഘത്തിലെ ഏക ഗായികയാണ് സിസിലിയ തിരുത്തിക്കുറിച്ചത്.

തനിക്ക് ലഭിച്ച് അപൂര്‍വ ഭാഗ്യത്തെക്കുറിച്ച് ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിസിലിയ വിശേഷിപ്പിച്ചത് താന്‍ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തി എന്നായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പാടാന്‍ കഴിഞ്ഞ ആ നിമിഷങ്ങളെക്കുറിച്ച് അവിശ്വസനീയം എന്നും സിസിലിയ പറയുന്നു.

‘എന്നെ സംബന്ധിച്ച് ഇത് വലിയൊരു ആനുകൂല്യമായിരുന്നു. മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ഒരു ഗാനം ആലപിക്കുക,’ സിസിലിയ പറയുന്നു. അഞ്ചു തവണ ഗ്രാമി അവാര്‍ഡ് നേടിയ ഗായിക കൂടിയാണ് സിസിലിയ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്വയര്‍ ഗ്രൂപ്പാണ് സിസ്‌റ്റൈന്‍ ചാപ്പലിലേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.