സ്വന്തം ലേഖകന്‍: അംഗങ്ങളെ സംരക്ഷിക്കാത്ത ‘അമ്മ’ അപമാനമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്, ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോഴും അമ്മ നേതൃത്വം നിസ്സംഗത പാലിച്ചുവെന്നും സംഘടന നടീനടന്മാര്‍ക്ക് അപമാനമാണെന്നും പിരിച്ചുവിടണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. നടി …
സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ വിക്രിയകള്‍ കാരണം സഹികെട്ടു, അക്രമികള്‍ക്കെതിരെ ആയുധമെടുക്കുമെന്ന ഭീഷണിയുമായി രാംഗഡിലെ മുസ്ലീം സ്ത്രീകള്‍. ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡില്‍ ഒരാളെക്കൂടി തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളുടെ മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് പശു സംരക്ഷണത്തിന്റെ പേരില്‍ അസ്ഗര്‍ അലി എന്നയാളെ പ്രകോപിതരായ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇന്ത്യയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ 28 പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ മുസ്ലീങ്ങള്‍. പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളില്‍ 97 ശതമാനവും ഇക്കാലത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 51 ശതമാനം അക്രമങ്ങളിലും ലക്ഷ്യം മുസ്ലീങ്ങളായിരുന്നു. 2010 മുതല്‍ 17 വരെയുള്ള കാലയളവില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന …
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ അവതാരകയെ ശാരീരികമായി അധിക്ഷേപിച്ചു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ജെകെ റൗളിങ്ങ്. എം എസ് എന്‍ ബി സി അവതാരകയായ മിക ബ്രെസെന്‍സിയെ ശാരീരികമായി അധിക്ഷേപിക്കുന്ന ട്രംപ് ട്വീറ്റുകള്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു. ‘പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഒരുവിധം പുരുഷന്മാര്‍ക്കൊക്കെ സാധിക്കും. പക്ഷെ ഒരു പുരുഷന്റെ സ്വഭാവം നിങ്ങള്‍ക്കു പരീക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ ‘മെട്രോയിലെ ആദ്യ പാമ്പ്’ ആക്കിയ എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹ സമ്മാനം. തെറ്റിദ്ധാരണയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ് നല്‍കി. ഭിന്നശേഷിക്കാരനായ എല്‍ദോ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും, സമ്പൂര്‍ണ മാറ്റത്തിന് തയ്യാറെടുത്ത് വ്യാപാര മേഖല. ഇന്ന് അര്‍ധരാത്രി രാജ്യം ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി)യിലേക്കു മാറുന്നതോടെ പരോക്ഷ നികുതികള്‍ മിക്കതും പഴങ്കഥയാകും. എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനില്‍ക്കും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയും ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികള്‍ എന്നിവയും ജിഎസ്ടി ഏകോപിപ്പിക്കുന്നു. …
സ്വന്തം ലേഖകന്‍: അതിര്‍ത്തി ഭീഷണി നേരിടാന്‍ സജ്ജമെന്ന് ഇന്ത്യ, ചരിത്രത്തില്‍ നിന്ന് ഇന്ത്യ പാഠം പടിക്കണമെന്ന് ചൈന, സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ അയല്‍ക്കാര്‍ തമ്മില്‍ വാക്‌യുദ്ധം കനക്കുന്നു. ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് സിക്കിമിലെത്തിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നിരുത്തരവാദപരമാണെന്നും ചരിത്രത്തില്‍നിന്ന് ഇന്ത്യ പാഠംപഠിക്കണമെന്നും ചൈന പ്രതികരിച്ചു. ചൈനയുടെ …
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ നാട്ടില്‍ മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് മോദി, മണിക്കൂറുകള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരാള്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു മോദിയുടെ …
സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ #NotInMyName പ്രതിഷേധം കത്തിപ്പിടിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിവെച്ച നോട്ട് ഇന്‍ മൈ നെയിം എന്ന ഹാഷ് ടാഗ് കാമ്പയിനാണ് ഡല്‍ഹിയലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിനു പേരുടെ പ്രതിഷേധമായി പരിണമിച്ചത്. വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ കൊടികളും ബാനറുകളുമില്ലാതെ ഒരുമിച്ച് കൂടി പ്രതിഷേധിച്ചു. ബീഫ് …
സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനേയും സംവിധായകനും നടനുമായ നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരു മണിക്കുശേഷമാണ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യല്‍ …